പടിയൂര്‍: പടിയൂര്‍ പഞ്ചായത്ത് എടതിരിഞ്ഞി മേഖലയില്‍ കര്‍ഷകര്‍ക്ക് ഏറെ ഭീഷണിയായ കാട്ടുപന്നികളെ അംഗീകൃത ഷൂട്ടര്‍ മുഹമ്മദ് എം.എം. റഷീദിന്റെയും പഞ്ചായത്തംഗങ്ങളുടെയും സഹായത്തോടെ വെടിവച്ചു കൊന്നു.
കാര്‍ഷികഗ്രാമമായ പടിയൂരില്‍ കാട്ടുപന്നികള്‍ നിരന്തരമായി വിളകള്‍ നശിപ്പിക്കുകയും ജനങ്ങള്‍ക്ക് ജീവന് ഭീഷണിയായ സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരം ഉപയോഗിച്ച് നടത്തിയ തെരച്ചലിലാണ് പന്നിയെ വെടിവച്ചുകൊന്നത്. വരുംദിവസങ്ങളിലും കാട്ടുപന്നികള്ക്കായുളള തെരച്ചില്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് കെ.പി. കണ്ണന് അറിയിച്ചു.
Tags : panchayat Nattuvishesham District news