x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു


Published: June 30, 2026 07:32 AM IST | Updated: June 30, 2026 07:32 AM IST

ക​ട്ടി​പ്പാ​റ: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ശൗ​ചാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ശൗ​ചാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത ജീ​വ​ന​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഇ​രു​പ​തോ​ളം ദി​വ​സ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത്‌ ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും പ​ഞ്ചാ​യ​ത്തി​ന് സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​മ്പ്, ഹോ​ട്ട​ലു​ക​ൾ, വീ​ടു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഈ ​പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഉ​പ​രോ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഉ​പ​രോ​ധ സ​മ​രം നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി.​സി. തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി. കെ.​സി. ലെ​നി​ൻ, എ​ൻ. അ​ഖി​ൽ, അ​യൂ​ബ് കാ​റ്റാ​ടി, സൗ​മ്യ പ്ര​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്നു​ള്ള ഉ​റ​പ്പി​ന്മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

Tags : nattu vishesham Office in Kattippara Panchayat

Recent News

Corehub Up