x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ക്വാ​റി​ക​ൾ നി​യ​ന്ത്രി​ക്ക​ണം: ആം ​ആ​ദ്മി പാ​ർ​ട്ടി


Published: March 10, 2026 08:16 AM IST | Updated: March 10, 2026 08:16 AM IST

പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ക്വാ​റി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ൽ നാ​ല് ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ നി​ര​വ​ധി പു​തി​യ ക്വാ​റി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള അ​ണി​യ​റ നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ണ്. പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​സ​ഭ​കൂ​ടി ക്വാ​റി​ക്കെ​തി​രേ പ്ര​മേ​യം പാ​സാ​ക്കി​യ​വ അ​ട​ക്കം പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ആ​ണ് ന​ട​ക്കു​ന്ന​ത്.

പ​ല ക്വാ​റി​ക​ൾ​ക്കും തൊ​ട്ട​ടു​ത്ത് ത​ന്നെ ജ​ന​ങ്ങ​ൾ താ​മ​സി​ക്കു​ന്ന വീ​ടു​ക​ൾ ഉ​ണ്ട്. പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ലൈ​സ​ൻ​സ് ല​ഭി​ക്കാ​തെ വ​രു​ന്പോ​ൾ കോ​ട​തി​യി​ൽ നി​ന്നും ഉ​ത്ത​ര​വ് മേ​ടി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന് എ​തി​രേ വാ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ വ​ക്കീ​ലു​മാ​ർ ശ്ര​മി​ക്കാ​റു​മി​ല്ല.

ഇ​ത്ര​യും ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ത്തി​ൽ ഒ​രു വ​ക്കീ​ലി​നെ വ​ച്ച് വാ​ദി​ക്കാ​നോ കോ​ട​തി ഉ​ത്ത​ര​വി​ന് എ​തി​രേ അ​പ്പീ​ൽ ന​ൽ​കാ​നോ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​കാ​ത്ത​ത് ക്വാ​റി​മാ​ഫി​യ​യും പ​ഞ്ചാ​യ​ത്തും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ​കൂ​ട്ടു​കെ​ട്ട് മൂ​ല​മാ​ണോ എ​ന്ന് സം​ശ​യി​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണെ​ന്ന് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​ല​വി​ലു​ള്ള ക്വാ​റി​ക​ളും വ​രാ​ൻ പോ​കു​ന്ന ക്വാ​റി​ക​ളും ത​മ്മി​ൽ ഒ​രു കി​ലോ​മീ​റ്റ​റി​ൽ താ​ഴെ മാ​ത്ര​മേ അ​ക​ലം ഉ​ള്ളൂ. ഇ​പ്പോ​ൾ ഉ​ള്ള ക്വാ​റി​ക​ളി​ൽ ന​ട​ത്തു​ന്ന അ​തി​ഭീ​ക​ര സ്ഫോ​ട​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ ആ​രും ശ്ര​ദ്ധി​ക്കു​ന്നി​ല്ല. ഉ​ഗ്ര സ്ഫോ​ട​ന​ങ്ങ​ൾ മൂ​ലം പ​ല വീ​ടു​ക​ളു​ടെ​യും ഭി​ത്തി​ക​ൾ വി​ണ്ട് കീ​റി വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത സ്ഥി​തി​യി​ൽ ആ​ണ്.

അ​മി​ത ഭാ​രം ക​യ​റ്റി​യ ടി​പ്പ​റു​ക​ൾ മൂ​ലം അ​ടു​ത്തി​ടെ ടാ​റിം​ഗ് ന​ട​ത്തി​യ മ​ര​ക്ക​ട​വ് - മു​ള്ള​ൻ​കൊ​ല്ലി റോ​ഡ് അ​ട​ക്കം ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​ർ​ന്ന് വാ​ഹ​ന​ഗ​താ​ഗ​തം ദു​സ​ഹ​മാ​യി. മ​ഴ പൊ​തു​വേ കു​റ​വു​ള്ള മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ ക്വാ​റി​ക​ളി​ൽ നി​ന്ന് പൊ​ടി​പ​ട​ല​ങ്ങ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​റ​ഞ്ഞ് മ​ഴ വ​ള​രെ കു​റ​ഞ്ഞ് ജ​ന​വാ​സം ദു​സ​ഹ​മാ​കു​ന്ന ഒ​രു സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തു​കൊ​ണ്ട് ഈ ​കാ​ര്യ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തും സ്ഥ​ലം എം​എ​ൽ​എ​യും സ​ർ​ക്കാ​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പ്പെ​ട്ട് ജ​ന​ങ്ങ​ൾ​ക്ക് ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ദേ​ശ​വാ​സി​ക​ളോ​ട് ചേ​ർ​ന്ന് പ്ര​ക്ഷോ​ഭ​ത്തി​ന് ആം ​ആ​ദ്മി പാ​ർ​ട്ടി​യും മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്ന് ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഈ ​കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി സ​ർ​വ്വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണം. ആം ​ആ​ദ്മി പാ​ർ​ട്ടി ബ​ത്തേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ലി​യോ കൊ​ല്ല​വേ​ലി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് കു​രി​ശു​വി​ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ൾ​സ​ണ്‍ അ​ന്പ​ല​വ​യ​ൽ, കെ.​പി. ജേ​ക്ക​ബ്, വി.​എ​ൻ. പ്ര​കൃ​തി, വൃ​ന്ദ നൂ​ൽ​പ്പു​ഴ, ഷാ​ജി വ​ണ്ട​ന്നൂ​ർ, ആ​ന്‍റ​ണി പൂ​ത്തോ​ട്ടാ​ൽ, സി​നി ആ​ന്‍റ​ണി, ഉ​ല​ഹ​ന്നാ​ൻ മേ​മാ​ട്ട്, സാ​ബു ഏ​ബ്രാ​ഹം, തോ​മ​സ് വെ​ച്ചു​വീ​ട്ടി​ക്ക​ൽ, സി​ജു പൂ​ത്തോ​ട്ടാ​ൽ, കെ.​ജി. ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Quarries in Mullankolli panchayat

Recent News

Corehub Up