Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Telegram

തൃക്കാക്കര മോര്‍ഫിംഗ് കേസ്: മല്ലു പ്രീമിയം ഗ്രൂപ്പില്‍ 12 അംഗങ്ങള്‍, ആരംഭിച്ചിട്ട് നാല് മാസം

കൊച്ചി: തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ പ്രതി സനീഷ് ആരംഭിച്ച മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് വീണ്ടെടുക്കാന്‍ പൊലിസ് സൈബര്‍ ടീം ആരംഭിച്ചു. നാലു മാസം മുമ്പ് തുടങ്ങിയ ഗ്രൂപ്പില്‍ നിരവധി അശ്ലീല ചിത്രങ്ങള്‍ സനീഷ് പങ്കുവച്ചിട്ടുണ്ട്. നിലവില്‍ ഡിലീറ്റ് ചെയ്യപ്പെട്ട ഗ്രൂപ്പിന്‍റെ വിവരങ്ങള്‍ തേടി ടെലഗ്രാമിന് എസ്‌ഐടി കത്തയച്ചു.

12 പേരാണ് മല്ലു പ്രീമിയം ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. ടെലഗ്രാമില്‍ തന്നെ മറ്റൊരു പ്രമോഷണല്‍ ഗ്രൂപ്പില്‍ 1500ലധികം അംഗങ്ങള്‍ ഉണ്ടായിരുന്നു. പ്രീമിയം ഗ്രൂപ്പിലെ അംഗങ്ങളെയടക്കം നിരീക്ഷിക്കുകയാണെന്ന് പൊലിസ് വ്യക്തമാക്കി.

കൊച്ചിയിലെ മറ്റ് കോളജുകളിലെ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഉണ്ടെന്ന സംശയവും പൊലിസിനുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അറസ്റ്റിലായ ആദ്യ പ്രതി വി.എസ്. ശ്രീഹരിയും അഞ്ചു പേരുമുണ്ടായിരുന്ന ഗ്രൂപ്പും നേരത്തെ ഡിലീറ്റ് ചെയ്തിരുന്നു. ഇത് കൂടാതെ പതിനായിരത്തിലധികം പേരുള്ള മറ്റൊരു ഗ്രൂപ്പും ഡിലീറ്റ് ചെയ്തിരുന്നു.

Tech

വ്യാ​ജ സി​നി​മാ-​ഒ​ടി​ടി പ​തി​പ്പു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണം; ടെ​ലി​ഗ്രാ​മി​ന് കേ​ന്ദ്ര​ത്തി​ന്‍റെ അ​ന്ത്യ​ശാ​സ​നം, 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം

ന്യൂ​ഡ​ൽ​ഹി: ടെ​ലി​ഗ്രാം വ​ഴി വ്യാ​ജ സി​നി​മ​ക​ളും ഒ​ടി​ടി ഉ​ള്ള​ട​ക്ക​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി. പ​ക​ർ​പ്പ​വ​കാ​ശം ലം​ഘി​ക്കു​ന്ന ഇ​ത്ത​രം ചാ​ന​ലു​ക​ളും ഉ​ള്ള​ട​ക്ക​ങ്ങ​ളും ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും, സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ റി​പ്പോ​ർ​ട്ട് 15 ദി​വ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം ടെ​ലി​ഗ്രാ​മി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളെ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​താ​ക്കു​ന്ന​തി​ന്‍റെ​യും പ​ക​ർ​പ്പ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. ഇ​ന്ത്യ​യി​ലെ സി​നി​മാ മേ​ഖ​ല, ബ്രോ​ഡ്കാ​സ്റ്റ​ർ​മാ​ർ, ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ൾ, നി​ർ​മാ​താ​ക്ക​ൾ, വി​ത​ര​ണ​ക്കാ​ർ എ​ന്നി​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഓ​ൺ​ലൈ​ൻ വ്യാ​ജ​പ​തി​പ്പു​ക​ളി​ൽ നി​ന്ന് ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക രം​ഗ​ത്തെ ര​ക്ഷി​ക്കു​ന്ന​തി​നു​മാ​ണ് ഈ ​നീ​ക്ക​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

വ്യാ​ജ​പ​തി​പ്പു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന 3,000ത്തി​ല​ധി​കം ടെ​ലി​ഗ്രാം ചാ​ന​ലു​ക​ൾ​ക്കെ​തി​രെ മു​ൻ​പ് സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. ഐ​ടി നി​യ​മ​പ്ര​കാ​ര​വും ഐ​ടി ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​വും ഒ​രു ഇ​ന്‍റ​ർ​മീ​ഡി​യ​റി എ​ന്ന നി​ല​യി​ൽ ടെ​ലി​ഗ്രാ​മി​ന് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യം ഓ​ർ​മിപ്പി​ച്ചു. വ്യാ​ജ ചാ​ന​ലു​ക​ൾ ക​ണ്ടെ​ത്താ​ൻ പൂ​ർ​ണ​മാ​യും സ​ർ​ക്കാ​രി​നെ മാ​ത്രം ആ​ശ്ര​യി​ക്കാ​ൻ ടെ​ലി​ഗ്രാ​മി​ന് ക​ഴി​യി​ല്ല. ഓ​രോ ചാ​ന​ലു​ക​ൾ​ക്കെ​തി​രെ​യാ​യി മാ​ത്രം ന​ട​പ​ടി​യെ​ടു​ക്കു​ന്ന രീ​തി ഐ​ടി നി​യ​മം 2000, ഐ​ടി ച​ട്ട​ങ്ങ​ൾ 2021 എ​ന്നി​വ പ്ര​കാ​ര​മു​ള്ള പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത നി​ർ​വഹ​ണ​ത്തി​ന് പ​ക​ര​മാ​കി​ല്ലെ​ന്നും കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടി.

പ​ക​ർ​പ്പ​വ​കാ​ശ ലം​ഘ​നം വെ​റു​മൊ​രു സി​വി​ൽ കു​റ്റ​മ​ല്ലെ​ന്നും പ​ക​ർ​പ്പ​വ​കാ​ശ നി​യ​മം 1957, സി​നി​മാ​ട്ടോ​ഗ്രാ​ഫ് നി​യ​മം 1952 എ​ന്നി​വ പ്ര​കാ​രം ഇ​തൊ​രു ക്രി​മി​ന​ൽ കു​റ്റ​മാ​ണെ​ന്നും മ​ന്ത്രാ​ല​യം ഊ​ന്നി​പ്പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ്യാ​ജ​പ​തി​പ്പു​ക​ൾ ത​ട​യാ​ൻ സ്വ​മേ​ധ​യാ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നിലപാട്.

Tech

വാ​ട്സ്ആപ്പി​ന് പി​ന്നാ​ലെ ടെ​ലി​ഗ്രാ​മി​നും സി​ഗ്ന​ലി​നും കേ​ന്ദ്ര നോ​ട്ടീ​സ്; ഫോ​ൺ ന​മ്പ​ർ മ​റ​ച്ചു​വെ​ക്കു​ന്ന ഫീ​ച്ച​റു​ക​ൾ​ക്ക് പൂ​ട്ടു​വീ​ഴു​മോ?

ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഫീ​ച്ച​റു​ക​ൾ​ക്കെ​തി​രെ ഇ​ന്ത്യ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു. വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ യൂ​സ​ർ​നെ​യിം ഫീ​ച്ച​റി​നെ​തി​രെ വി​ശ​ദീ​ക​ര​ണം തേ​ടി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ, ടെ​ലി​ഗ്രാം , സി​ഗ്ന​ൽ എ​ന്നി​വ​യ്ക്കും കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യം നോ​ട്ടീ​സ് അ​യ​ച്ചു.

ഫോ​ൺ ന​മ്പ​റു​ക​ൾ വെ​ളി​പ്പെ​ടു​ത്താ​തെ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന ഫീ​ച്ച​റു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ എ​ന്ത് മു​ൻ​ക​രു​ത​ലു​ക​ളാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് വ്യ​ക്ത​മാ​ക്കാ​നാ​ണ് നോ​ട്ടീ​സി​ലെ നി​ർ​ദ്ദേ​ശം. ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് മേ​ലു​ള്ള സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​ത്. വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ, ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ, ഫി​ഷിം​ഗ്, 'ഡി​ജി​റ്റ​ൽ അ​റ​സ്റ്റ്' തു​ട​ങ്ങി​യ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

ജൂ​ൺ മാ​സ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ടെ​ലി​ഗ്രാം താ​ത്ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ ആ​പ്പു​ക​ളി​ലെ സു​ര​ക്ഷാ ഫീ​ച്ച​റു​ക​ൾ നേ​രി​ട്ട് പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​ത്. ഫോ​ൺ ന​മ്പ​റു​ക​ൾ​ക്ക് പ​ക​രം യൂ​സ​ർ​നെ​യിം ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ളെ തി​ര​യാ​ൻ അ​നു​വ​ദി​ക്കു​ന്ന ഫീ​ച്ച​ർ ഈ ​ആ​ഴ്ച​യാ​ണ് വാ​ട്സാ​പ്പ് അ​വ​ത​രി​പ്പി​ച്ച​ത്.

എ​ന്നാ​ൽ ഇ​തി​ന്‍റെ ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ലോ​ഞ്ച് താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മൂ​ന്ന് ദി​വ​സ​ത്തി​ന​കം ഇ​തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ബോ​ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും വാ​ട്സ്ആ​പ്പി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ​യോ, ബാ​ങ്കു​ക​ളു​ടെ​യോ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ പേ​രു​ക​ളി​ൽ വ്യാ​ജ യൂ​സ​ർ​നെ​യി​മു​ക​ൾ ഉ​ണ്ടാ​ക്കി ആ​ളു​ക​ളെ പ​റ്റി​ക്കാ​ൻ ഈ ​ഫീ​ച്ച​ർ കാ​ര​ണ​മാ​യേ​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന ആ​ശ​ങ്ക. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ ഈ ​ഫീ​ച്ച​ർ മ​റ്റ് ആ​പ്പു​ക​ളെ​പ്പോ​ലെ പ​ര​സ്യ​മാ​യി തെ​ര​യാ​ൻ ക​ഴി​യു​ന്ന ഒ​ന്ന​ല്ലെ​ന്നും, കൃ​ത്യ​മാ​യ യൂ​സ​ർ​നെ​യിം അ​റി​ഞ്ഞാ​ൽ മാ​ത്ര​മേ ചാ​റ്റ് തു​ട​ങ്ങാ​ൻ സാ​ധി​ക്കൂ എ​ന്നും വാ​ട്സ്ആ​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു.

കൂ​ടു​ത​ൽ സു​ര​ക്ഷ​യ്ക്കാ​യി 'യൂ​സ​ർ​നെ​യിം കീ' ​എ​ന്നൊ​രു അ​ധി​ക സു​ര​ക്ഷാ ലെ​യ​റും ത​ങ്ങ​ൾ ഒ​രു​ക്കു​ന്നു​ണ്ടെ​ന്ന് വാ​ട്സ്ആ​പ്പ് അ​റി​യി​ച്ചു. ഫോ​ൺ ന​മ്പ​റു​ക​ൾ മ​റ​ച്ചു​വെ​ക്കു​ന്ന​ത് സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. നേ​ര​ത്തെ ടെ​ലി​ഗ്രാ​മി​ലെ സ​മാ​ന​മാ​യ യൂ​സ​ർ​നെ​യിം ഫീ​ച്ച​റി​നെ​തി​രെ​യും സ​ർ​ക്കാ​ർ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​പ്പോ​ൾ സി​ഗ്ന​ലി​നും ടെ​ലി​ഗ്രാ​മി​നും കേ​ന്ദ്രം ഔ​ദ്യോ​ഗി​ക​മാ​യി നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

National

നി​രോ​ധ​നം കഴിഞ്ഞു; ടെ​ലി​ഗ്രാം പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി

ന്യൂ​​ഡ​​ൽ​​ഹി: നീ​​റ്റ് പു​​നഃ​​പ​​രീ​​ക്ഷ​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു നി​​രോ​​ധ​​ന​​മേ​​ർ​​പ്പെ​​ടു​​ത്തി​​യ സ​​മൂ​​ഹ​​മാ​​ധ്യ​​മ ആ​​പ്പാ​​യ ടെ​​ലി​​ഗ്രാം രാ​​ജ്യ​​ത്ത് വീ​​ണ്ടും പ്ര​​വ​​ർ​​ത്തി​​ച്ചു​​തു​​ട​​ങ്ങി. 22 വ​​രെ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ നി​​രോ​​ധ​​നം അ​​വ​​സാ​​നി​​ച്ച​​തി​​നു​​ശേ​​ഷം രാ​​ജ്യ​​ത്തെ ഒ​​ട്ടു​​മി​​ക്ക ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കും ടെ​​ലി​​ഗ്രാം വീ​​ണ്ടും ഉ​​പ​​യോ​​ഗി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്നു​​ണ്ട്.

എ​​ന്നാ​​ൽ, ചി​​ല ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ആ​​പ് ഇ​​പ്പോ​​ഴും ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്നു പ​​രാ​​തി​​യു​​ണ്ട്. പ്ലേ ​​സ്റ്റോ​​റി​​ൽ ആ​​പ് വീ​​ണ്ടും ഇ​​ൻ​​സ്റ്റാ​​ൾ ചെ​​യ്യു​​ന്ന​​തി​​നു ല​​ഭ്യ​​മാ​​യെ​​ങ്കി​​ലും ആ​​പ് സ്റ്റോ​​റി​​ൽ പ​​ല​​ർ​​ക്കും ടെ​​ലി​​ഗ്രാം ല​​ഭ്യ​​മാ​​കു​​ന്നി​​ല്ല.

നി​​രോ​​ധ​​നം അ​​വ​​സാ​​നി​​ച്ചെ​​ങ്കി​​ലും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ടെ​​ലി​​ഗ്രാ​​മി​​നെ തു​​ട​​ർ​​ച്ച​​യാ​​യി നി​​രീ​​ക്ഷ​​ണ​​ത്തി​​നു വി​​ധേ​​യ​​മാ​​ക്കി​​യേ​​ക്കും. ടെ​​ലി​​ഗ്രാ​​മി​​ന്‍റെ നി​​രോ​​ധ​​നം സം​​ബ​​ന്ധി​​ച്ചു കേ​​ന്ദ്രം ഡ​​ൽ​​ഹി ഹൈ​​ക്കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ റി​​പ്പോ​​ർ​​ട്ടി​​ൽ സാ​​മ്പ​​ത്തി​​ക ത​​ട്ടി​​പ്പ് ന​​ട​​ത്തു​​ന്ന​​തി​​നും കു​​ട്ടി​​ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള ലൈം​​ഗി​​കാ​​തി​​ക്ര​​മ​​ങ്ങ​​ളു​​ടെ ഉ​​ള്ള​​ട​​ക്കം പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​തി​​നും ടെ​​ലി​​ഗ്രാം ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ടെ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്.

ടെ​​ലി​​ഗ്രാ​​മി​​ന്‍റെ ചാ​​ന​​ലു​​ക​​ളി​​ലൂ​​ടെ ഇ​​ത്ത​​രം ഉ​​ള്ള​​ട​​ക്ക​​ങ്ങ​​ൾ പ്ര​​ച​​രി​​ക്കു​​ന്ന​​ത് ത​​ട​​യാ​​ൻ ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ ന​​ട​​പ​​ടി​​ക​​ളൊ​​ന്നും സ്വീ​​ക​​രി​​ക്കു​​ന്നി​​ല്ലെ​​ന്നും കേ​​ന്ദ്രം ആ​​രോ​​പി​​ക്കു​​ന്നു.

എ​​ന്നാ​​ൽ, ഈ ​​ആ​​രോ​​പ​​ണം ശ​​രി​​യ​​ല്ലെ​​ന്നാ​​ണ് ടെ​​ലി​​ഗ്രാം പ​​റ​​യു​​ന്ന​​ത്. ടെ​​ലി​​ഗ്രാ​​മി​​ന്‍റെ നി​​രോ​​ധ​​നം അ​​വ​​സാ​​നി​​ച്ചെ​​ങ്കി​​ലും ആ​​പ്പി​​ലെ മെ​​സേ​​ജ് എ​​ഡി​​റ്റിം​​ഗ് സം​​വി​​ധാ​​ന​​ത്തി​​ന് ഈ​​മാ​​സം 30 വ​​രെ നി​​രോ​​ധ​​ന​​മു​​ണ്ട്.

National

നീറ്റ് ചോദ്യപേപ്പര്‍ ടെലിഗ്രാമിലൂടെ വിറ്റു രാ​​​ജ​​​സ്ഥാ​​നി​​ൽ യു​​വാ​​വ് പി​​​ടി​​​യി​​​ല്‍

ജ​​​​യ്പു​​​​ര്‍: നീ​​​​റ്റ് യു​​​​ജി പു​​​​നഃപ​​​​രീ​​​​ക്ഷ​​​​യു​​​​ടെ വ്യാ​​​​ജ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ര്‍ ടെ​​​​ലി​​​​ഗ്രാം വ​​ഴി വി​​റ്റ 19കാ​​​​ര​​​​നാ​​യ വി​​ദ്യാ​​ർ​​ഥി രാ​​ജ​​സ്ഥാ​​നി​​ൽ പി​​ടി​​യി​​ൽ.

പേ​​​​പ്പ​​​​ര്‍ മാ​​​​ഫി​​​​യ എ​​​​ന്ന​​പേ​​രി​​ൽ ത​​യാ​​റാ​​ക്കി​​യ ഗ്രൂ​​പ്പി​​ലൂ​​ടെ​​യാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ ആ​​കാ​​ശ് ചൗ​​ധ​​രി​​ എന്ന വി​​ദ്യാ​​ർ​​ഥി വി​​റ്റ​​ഴി​​ച്ച​​തെ​​ന്ന് ഭി​​​​ല്‍വാ​​​​ര പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

പി​​ടി​​ക്ക​​പ്പെ​​ടാ​​തി​​രി​​ക്കാ​​ൻ യു​​​​എ​​​​സ് കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു​​​​ള്ള വി​​​​പി​​​​എ​​​​ന്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രു​​​​ന്നു വി​​​​ല്‍പ​​​​ന. നാ​​​​ലാ​​​​യി​​​​രം രൂ​​​​പ​​​​യാ​​​​ണ് ചോ​​ദ്യ​​പേ​​പ്പ​​റി​​ന് ഈ​​ടാ​​ക്കി​​യി​​രു​​ന്ന​​ത്.

ഡ​​ൽ​​ഹി​​യി​​ലെ സൈ​​ബ​​ർ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്ര​​ത്തി​​ൽ ല​​ഭി​​ച്ച വി​​വ​​ര​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​റ​​സ്റ്റ്. തു​​ട​​ർ​​ന്ന് ഇ​​യാ​​ളു​​ടെ ജ​​യ്പുരി​​ലെ പ​​​​ട്ടേ​​​​ല്‍ ന​​​​ഗ​​​​റി​​​​ലു​​​​ള്ള വ​​​​സ​​​​തി​​​​യി​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​.

52 അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ് പേ​​​​പ്പ​​​​ര്‍ മാ​​​​ഫി​​​​യ​​ ഗ്രൂ​​പ്പി​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ക്യുആ​​​​ര്‍ കോ​​​​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് പ​​​​ണം കൈ​​പ്പ​​റ്റി​​യി​​രു​​ന്ന​​ത്. ആ​​​​കാ​​​​ശ് ചൗ​​​​ധ​​​​രി​​​​യു​​​​ടെ ‍ഫോ​​​​ണും പ​​​​ഠ​​​​നോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും അ​​ന്വേ​​ഷ​​ണ​​സം​​ഘം പി​​ടി​​ച്ച​​ടു​​ത്തി​​ട്ടു​​ണ്ട്.

National

ടെ​ല​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ പു​നഃ​പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യി മെ​സ​ഞ്ച​ർ ആ​പ്പാ​യ ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി ഈ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഏ​റ്റ​വും കു​റ​ഞ്ഞ നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​ത്ര​മു​ള്ള​താ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​ടി​യ​ന്തര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യാ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 69എ ​പ്ര​കാ​രം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ​ർ​ക്കാ​ർ കൃ​ത്യ​മാ​യി പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ ന​ൽ​കി​യ കാ​ര​ണ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഈ ​ന​ട​പ​ടി​ക​ൾ നി​യ​മ​പ​ര​മാ​ണെന്നു കോ​ട​തി വി​ല​യി​രു​ത്തി.

പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ടെ​ലി​ഗ്രാ​മി​നു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഈ ​ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള ഹ​ർ​ജി​ക​ൾ ത​ള്ളി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ സു​പ്ര​ധാ​ന വി​ധി. പ​രീ​ക്ഷ​യു​ടെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ ഇ​ത്ത​രം മു​ൻ​ക​രു​ത​ലു​ക​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നു കോ​ട​തി ചൂണ്ടിക്കാട്ടി. 

National

ടെ​ല​ഗ്രാം താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ച ന​ട​പ​ടി; കോ​ട​തി​യെ സ​മീ​പി​ച്ച് ക​മ്പ​നി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ്-​യു​ജി 2026 പു​നഃ​പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യി ആ​പ് താ​ല്ക്കാ​ലി​ക​മാ​യി നി​രോ​ധി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ ടെ​ലി​ഗ്രാം ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് ക​മ്പ​നി കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ജ​സ്റ്റീ​സ് തേ​ജ്സ് ക​രി​യ​യു​ടെ മു​ൻ​പാ​കെ​യാ​ണ് ടെ​ലി​ഗ്രാം വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ച്ച കോ​ട​തി, ബു​ധ​നാ​ഴ്ച ത​ന്നെ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

നീ​റ്റ്-​യു​ജി പു​നഃ​പ​രീ​ക്ഷ ജൂ​ൺ 21നാ​ണ് ന​ട​ക്കു​ന്ന​ത്. പ​രീ​ക്ഷാ ദി​വ​സ​വും അ​തി​നു​ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് ജൂ​ൺ 22 വ​രെ​യാ​ണ് ടെ​ലി​ഗ്രാ​മി​ന് താ​ല്ക്കാ​ലി​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ ശി​പാ​ർ​ശ​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ ​ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ടെ​ലി​ഗ്രാം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഈ ​നീ​ക്കം ന​ട​ത്തി​യ​ത്. കൂ​ടാ​തെ പ​രീ​ക്ഷാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ട​യാ​ൻ ഈ ​താ​ല്ക്കാ​ലി​ക നി​രോ​ധ​നം അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്.

നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും ശി​പാ​ർ​ശ​ക​ളെ തു​ട​ർ​ന്നാ​ണ് ഐ​ടി മ​ന്ത്രാ​ല​യം ഈ ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യാ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 69A പ്ര​കാ​ര​മാ​ണ് മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​ത​നു​സ​രി​ച്ച് ജൂ​ൺ 22 വ​രെ ഇ​ന്ത്യ​യി​ൽ ടെ​ലി​ഗ്രാം ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് താ​ല്ക്കാ​ലി​ക നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.

മേ​യ് മൂ​ന്നി​ന് ന​ട​ന്ന നീ​റ്റ്-​യു​ജി പ​രീ​ക്ഷ​യി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഈ ​ആ​ക്ഷേ​പ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് മേ​യ് മാ​സ​ത്തി​ലെ പ​രീ​ക്ഷ റ​ദ്ദാ​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​യി. ഇ​താ​ണ് ജൂ​ൺ 21‌ലേ​ക്ക് പു​തി​യ പു​നഃ​പ​രീ​ക്ഷ നി​ശ്ച​യി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം.

 

National

നീ​റ്റ് പു​നഃ​പ​രീ​ക്ഷ; ടെ​ല​ഗ്രാ​മി​ന് താ​ത്കാ​ലി​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് നീ​റ്റ് പു​നഃ​പ​രീ​ക്ഷ ന​ട​ക്കാ​നി​രി​ക്കെ ടെ​ല​ഗ്രാ​മി​ന് താ​ത്കാ​ലി​ക നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ജൂ​ൺ 22 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.

ചോ​ദ്യ പേ​പ്പ​ർ ചോ​ര്‍​ച്ച ത​ട്ടി​പ്പു​ക​ൾ ത​ട​യാ​നാ​ണ് കേ​ന്ദ്ര ന​ട​പ​ടി. മെ​സേ​ജ് എ​ഡി​റ്റ് ഫീ​ച്ച​ർ ജൂ​ൺ 30 വ​രെ ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കി. നി​ര​വ​ധി ടെ​ല​ഗ്രാം ചാ​ന​ലു​ക​ളും ബോ​ട്ടു​ക​ളും നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.

ചോ​ദ്യ പേ​പ്പ​ര്‍ ചോ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ന്‍​ഇ​ഇ​ടി പേ​പ്പ​ർ ലീ​ക്ക് എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ച്ച നി​ര​വ​ധി ചാ​ന​ലു​ക​ൾ അ​ട​ച്ചു​പൂ​ട്ടി. അ​തേ​സ​മ​യം, ചോ​ദ്യ പേ​പ്പ​ർ ല​ഭ്യ​മാ​ക്കാ​മെ​ന്ന വാ​ഗ്ദാ​നം പൂ​ർ​ണ​മാ​യും ത​ട്ടി​പ്പാ​ണെ​ന്ന് എ​ന്‍​ടി​എ അ​റി​യി​ച്ചു.

നീ​റ്റ് പു​നഃ​പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ വി​ൽ​പ​ന​യ്ക്ക് എ​ന്ന് വ്യാ​പ​ക പ്ര​ചാ​ര​ണ ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് വീ​ണ്ടും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നെ​ന്ന ത​ര​ത്തി​ലു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​ത്.

Latest News

Corehub Up