x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ല​ഗ്രാ​മി​നെ വ​രി​ഞ്ഞു​മു​റു​ക്കാ​ൻ നീ​ക്കം; പാ​വേ​ൽ ദു​റോ​വി​നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച് റ​ഷ്യ

ഓൺലൈൻ ഡെസ്ക്
Published: July 29, 2026 10:09 PM IST | Updated: July 29, 2026 10:09 PM IST

ടെലഗ്രാം സ്ഥാപകൻ പാവേൽ ദുറോവ്

മോ​സ്കോ: പ്ര​മു​ഖ മെ​സ്സേ​ജിം​ഗ് ആ​പ്പാ​യ ടെ​ല​ഗ്രാ​മി​ന്‍റെ സ്ഥാ​പ​ക​ൻ പാ​വേ​ൽ ദു​റോ​വി​നെ റ​ഷ്യ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച് അ​ന്താ​രാ​ഷ്ട്ര വാ​ണ്ട​ഡ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി. റ​ഷ്യ​യ്ക്കു​ള്ളി​ൽ അ​ട്ടി​മ​റി, ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ, സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ എ​ന്നി​വ ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ തീ​വ്ര​വാ​ദി​ക​ളും യു​ക്രൈ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും ഉ​പ​യോ​ഗി​ക്കു​ന്ന ചാ​ന​ലു​ക​ളും ബോ​ട്ടു​ക​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ൽ ടെ​ല​ഗ്രാം പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് റ​ഷ്യ​ൻ സു​ര​ക്ഷാ ഏ​ജ​ൻ​സി​യാ​യ എ​ഫ്എ​സ്ബി ദു​റോ​വി​നെ​തി​രെ കു​റ്റം ചു​മ​ത്തി​യ​ത്.

ന​ട​പ​ടി​യോ​ട് നേ​രി​ട്ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും, ടെ​ല​ഗ്രാ​മി​ന്‍റെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ടി​ൽ ദു​റോ​വ് ന​ടു​വി​ര​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് നി​ൽ​ക്കു​ന്ന ചി​ത്രം പ​ങ്കു​വെ​ച്ചു. നി​ല​വി​ൽ റ​ഷ്യ​യി​ൽ ടെ​ല​ഗ്രാം, വാ​ട്സാ​പ്പ് തു​ട​ങ്ങി​യ ആ​പ്പു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​ൻ നീ​ക്കം ന​ട​ത്തു​ന്ന റ​ഷ്യ​ൻ ഭ​ര​ണ​കൂ​ടം, എ​ൻ​ഡ്-​ടു-​എ​ൻ​ഡ് എ​ൻ​ക്രി​പ്ഷ​ൻ ഇ​ല്ലാ​ത്ത 'മാ​ക്സ്'​എ​ന്ന ആ​പ്പി​നെ​യാ​ണ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്.

റ​ഷ്യ​ൻ വം​ശ​ജ​നും ഫ്ര​ഞ്ച് പൗ​ര​ത്വ​മു​ള്ള​യാ​ളു​മാ​യ ദു​റോ​വ് 2013-ലാ​ണ് ടെ​ല​ഗ്രാം സ്ഥാ​പി​ച്ച​ത്. റ​ഷ്യ​യ്ക്ക് പു​റ​മെ, പ്ലാ​റ്റ്‌​ഫോ​മി​ലെ ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നാ​രോ​പി​ച്ച് ഫ്ര​ഞ്ച് അ​ധി​കാ​രി​ക​ളു​ടെ നി​യ​മ​ന​ട​പ​ടി​ക​ളും അ​ദ്ദേ​ഹം നേ​രി​ടു​ന്നു​ണ്ട്.

 

Tags : PavelDurov Telegram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up