Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Veena Vijayan

മാ​സ​പ്പ​ടി കേ​സ്; വെ​ള്ളി​യാ​ഴ്ച വീ​ണ ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കി​ല്ല

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ.​ടി വെ​ള്ളി​യാ​ഴ്ച ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കി​ല്ല. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് നാ​ളെ ഹാ​ജ​രാ​വാ​നാ​വി​ല്ലെ​ന്നും മ​റ്റൊ​രു ദി​വ​സം അ​നു​വ​ദി​ക്ക​ണ​ണെ​ന്നും വീ​ണ ഇ​ഡി​യെ ഇ​മെ​യി​ൽ വ​ഴി അ​റി​യി​ച്ചു.

ഇ​ഡി​യു​ടെ കൊ​ച്ചി സോ​ണ​ൽ ഓ​ഫീ​സി​ൽ വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​വാ​ണ് വീ​ണ​യ്ക്ക് നോ​ട്ടീ​സ് ല​ഭി​ച്ചി​രു​ന്ന​ത്. അ​വ​ധി അ​പേ​ക്ഷ​യി​ൽ ഇ​ഡി​യു​ടെ തീ​രു​മാ​നം ഇ​ന്ന് വീ​ണ​യെ അ​റി​യി​ക്കും. ഒ​രു ദി​വ​സം അ​വ​ധി അ​നു​വ​ദി​ച്ചാ​ലും മ​റ്റൊ​രു ദി​വ​സം നേ​രി​ട്ട് ഹാ​ജ​രാ​വ​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.

സി​എം​ആ​ർ​എ​ല്ലി​ൽ​നി​ന്ന് എ​ന്തി​ന് പ​ണം ല​ഭി​ച്ചു എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​കാ​നാ​ണ് വീ​ണ ഇ​ഡി​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശം. ഇ​ല്ലാ​ത്ത ചെ​ല​വു​ക​ൾ കാ​ണി​ച്ച് 132 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് സി​എം​ആ​ർ​എ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്നെ​ന്ന എ​സ്എ​ഫ്ഐ​ഒ ക​ണ്ടെ​ത്ത​ലി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ലാ​ണ് ഇ​ഡി വീ​ണ​യെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ച​ത്. ക​മ്പ​നി​യി​ൽ നി​ന്ന് വീ​ണ​യ്ക്ക് 2016 മു​ത​ൽ 2021 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 2.78 കോ​ടി രൂ​പ​യും എം​പ​വ​ർ ഇ​ന്ത്യ ക്യാ​പി​റ്റ​ലി​ൽ നി​ന്ന് 50 ല​ക്ഷം വാ​യ്പ​യും ല​ഭി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം.

Kerala

സിഎംആർഎൽ കേസ്; വീ​ണാ വി​ജ​യ​ൻ ഇടനിലക്കാരി, പിണറായി പ്രതിയെന്ന് ഷോൺ ജോർജ്

കോ​​​ട്ട​​​യം: സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ മാ​​​​സ​​​​പ്പ​​​​ടി കേ​​​​സി​​​​ൽ വീ​​​​ണാ വി​​​​ജ​​​​യ​​​​ൻ ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രി മാ​​​​ത്ര​​​​മാ​​​​ണ്. വീ​​​​ണ പ​​​​ണം കൈ​​​​പ്പ​​​​റ്റി​​​​യ​​​​ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നുവേ​​​​ണ്ടി​​​​യു​​​​ള്ള കൈ​​​​ക്കൂ​​​​ലി ആ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​നും ​​​​കേ​​​​സി​​​​ലെ പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​നു​​​​മാ​​​​യ അ​​​​ഡ്വ. ഷോ​​​​ൺ ജോ​​​​ർ​​​​ജ് പ​​​​റ​​​​ഞ്ഞു.

പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ള​​​​വും അ​​​​തി​​​​നു​​​​ മു​​​​മ്പും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ തീ​​​​ര​​​​ദേ​​​​ശ​​​​ത്തെ ക​​​​രി​​​​മ​​​​ണ​​​​ൽ കൊ​​​​ള്ള ചെ​​​​യ്യാ​​​​ൻ സി​​​എം​​​ആ​​​​ർ​​​എ​​​​ൽ ക​​​​മ്പ​​​​നി​​​​ക്ക് ഒ​​​​ത്താ​​​​ശ ചെ​​​​യ്തു കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​തി​​​​ഫ​​​​ല​​​​മാ​​​​ണ് വീ​​​​ണ​​​​യി​​​​ലൂ​​​​ടെ പി​​​​ണ​​​​റാ​​​​യി കൈ​​​​പ്പ​​​​റ്റി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​ന് തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള എ​​​​ല്ലാ ത​​​​ട​​​​സ​​​​ങ്ങ​​​​ളും ഹൈ​​​​ക്കോട​​​​തി​​​​ വി​​​​ധി​​​​യി​​​​ലൂ​​​​ടെ മാ​​​​റി​​​​യെ​​​​ന്നും ഷോ​​​​ൺ ജോ​​​​ർ​​​​ജ് പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ​​​​ൻ നീ​​​​തി​​​​ന്യാ​​​​യ വ്യ​​​​വ​​​​സ്ഥ​​​​യെ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി ത​​​​ട​​​​സ​​​​പ്പെടുത്താന്‍ ക​​​​ഴി​​​​യു​​​​മെ​​​​ങ്കി​​​​ലും ആ​​​​ത്യ​​​​ന്തി​​​​ക​​​​മാ​​​​യി നി​​​​യ​​​​മ​​​​വ്യ​​​​വ​​​​സ്ഥ​​​​യെ വി​​​​ല​​​​യ്ക്കു വാ​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ന്ന വി​​​​ധി​​​​യാ​​​​ണ് കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ​​​നി​​​​ന്ന് ഉ​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​തി​​​​ൽ ന​​​​ട​​​​ന്നി​​​​രി​​​​ക്കു​​​​ന്ന അ​​​​ഴി​​​​മ​​​​തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും സ​​​​മ​​​​ഗ്ര​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണം.

ഇ​​​​വി​​​​ടെ​​​നി​​​​ന്നു ക​​​​ട​​​​ത്ത​​​​പ്പെ​​​​ട്ട ധാ​​​​തു​​​​മ​​​​ണ​​​​ൽ ഏ​​​​തു​​​​ ത​​​​ര​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ടു എ​​​​ന്ന് പ​​​​ഠി​​​​ക്കേ​​​​ണ്ട​​​​താണ്. അ​​​​തി​​​​ന് ആ​​​​റ്റോ​​​​മി​​​​ക് എ​​​​ന​​​​ർ​​​​ജി ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​നും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നും ഇ​​​​തു​​​​വ​​​​ഴി ഉ​​​​ണ്ടാ​​​​യ ന​​​​ഷ്ടം തി​​​​രി​​​​കെ​​​പ്പി​​​​ടി​​​​ച്ച് ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് സെ​​​​ക്യൂ​​​​രി​​​​റ്റി എ​​​​ക്സ്ചേ​​​​ഞ്ച് ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും ഇ​​​​ട​​​​പെ​​​​ട​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഹ​​​​ർ​​​​ജി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഷോ​​​​ൺ ജോ​​​​ർ​​​​ജ് അ​​​​റി​​​​യി​​​​ച്ചു.

സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​മ​​​​യം​​​​പോ​​​​ലും അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തെ​​​​യാ​​​​ണ് ഹൈ​​ക്കോ​​ട​​തി​​വി​​​​ധി വ​​​​ന്നി​​രി​​ക്കു​​ന്ന​​ത്. ഇ​​​​തോ​​​​ടെ കേ​​​​സി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കാ​​​​നും ഇ​​​​ഡി​​​​ക്കു സ്വാ​​​​ത​​​​ന്ത്ര്യം ല​​​​ഭി​​​​ച്ചു. സ​​​​ത്യം വി​​​​ജ​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.
ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​ ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​പോ​​​​ലും ഇ​​​​ത്ത​​​​രം സാ​​​​മ്പ​​​​ത്തി​​​​ക​​​​നേ​​​​ട്ട​​​​ങ്ങ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്നി​​​​ല്ല. ല​​​​ഭി​​​​ച്ച തു​​​​ക​​​​യ്ക്കു ജി​​​​എ​​​​സ്ടി അ​​​​ട​​​​ച്ചു​​​​വെ​​​​ന്നാ​​​​ണു സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​യു​​​​ന്നത്.

സേ​​​​വ​​​​നം ന​​​​ൽ​​​​കാ​​​​തെ ഇ​​​​ൻ​​​​വോ​​​​യ്സ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​തും ജി​​​​എ​​​​സ്ടി നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ഗു​​​​രു​​​​ത​​​​ര​​​​ ലം​​​​ഘ​​​​ന​​​​മാ​​​​ണ്. സേ​​​​വ​​​​നം ന​​​​ൽ​​​​കാ​​​​തെ ഇ​​​​ൻ​​​​വോ​​​​യ്സ് ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി തെ​​​​ളി​​​​യു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ അ​​​​തു ജി​​​​എ​​​​സ്ടി ത​​​​ട്ടി​​​​പ്പി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ വ​​​​രു​​​​മെ​​​​ന്നും ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​പ്ര​​​​കാ​​​​രം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ണ്ടി​​ക്കാ​​ട്ടി.

സം​​​​സ്ഥാ​​​​ന​​​​ സ​​​​ർ​​​​ക്കാ​​​​രി​​​​നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി കേ​​​​സെ​​​​ടു​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കും. സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ കേ​​​​സി​​​​ലെ യ​​​​ഥാ​​​​ർ​​​​ഥ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നാ​​​​ണെ​​​​ന്നും ഷോ​​​​ൺ ജോ​​​​ർ​​​​ജ് പ​​​​റ​​​​ഞ്ഞു.

Kerala

മാ​സ​പ്പ​ടി കേ​സി​ൽ സി​എം​ആ​ർ​എ​ല്ലി​ന് തി​രി​ച്ച​ടി; ഇ​ഡി അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ സി​എം​ആ​ർ​എ​ല്ലി​ന് തി​രി​ച്ച​ടി. കേ​സി​ൽ ഇ​ഡി അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ള്ള സി​എം​ആ​ർ​എ​ല്ലി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

ജ​സ്റ്റീ​സ് രാ​ജാ വി​ജ​യ​രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. സി​എം​ആ​ർ​എ​ല്ലി​ന്‍റെ സാ​മ്പത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ഇ​ഡി​ക്ക് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​സി​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ ഇ​ഡി​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​ഴി​യി​ല്ല എ​ന്ന സി​എം​ആ​ർ​എ​ല്ലി​ന്‍റെ വാ​ദം ശ​രി​യ​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം നി​യ​മ​പ​ര​മാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ പോ​കാ​ൻ ര​ണ്ട് ആ​ഴ്ച​ത്തേ​ക്ക് ഈ ​ഉ​ത്ത​ര​വ് ത​ട​യ​ണ​മെ​ന്ന സി​എം​ആ​ർ​എ​ൽ അ​ഭി​ഭാ​ഷ​ക​ന്‍റെ ആ​വ​ശ്യ​വും കോ​ട​തി ത​ള്ളി. കേ​സി​ൽ ഇ​ഡി അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത​യും അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണം മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് കാ​ണി​ച്ച് അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​യി​രു​ന്നു ക​മ്പ​നി​യു​ടെ ആ​വ​ശ്യം.

Kerala

മാ​സ​പ്പ​ടി കേ​സ്; ഇ​ഡി​ക്കും സി​എം​ആ​ർ​എ​ല്ലി​നും ഇ​ന്ന് നി​ർ​ണാ​യ​ക ദി​നം

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​എം​ആ​ര്‍​എ​ല്‍ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത​യും അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി വി​ധി പ​റ​യു​ക.

കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണം മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് കാ​ണി​ച്ച് അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ ആ​വ​ശ്യം. അ​തേ​സ​മ​യം കേ​സി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കാ​ൻ ഇ​ഡി ഡ​യ​റ​ക്ട​ർ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

കേ​സി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കാ​ൻ ഇ​ഡി ഡ​യ​റ​ക്ട​ർ രാ​ഹു​ൽ ന​വീ​ൻ കൊ​ച്ചി​യി​ലെ​ത്തി. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ചേ​രു​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ വീ​ണാ വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ​യു​ള്ള അ​ടു​ത്ത നീ​ക്ക​ങ്ങ​ൾ​ക്കും രൂ​പം ന​ൽ​കും.

വീ​ണ​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​വും അ​ജ​ണ്ട​യി​ലു​ണ്ട്. ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് അ​നു​കൂ​ല വി​ധി ഉ​ണ്ടാ​യാ​ൽ ഇ​ഡി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​തി​ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ല​ട​ക്കം ഇ​ഡി റെ​യ്‌​ഡ് ന​ട​ത്തി​യ​ത്. ക​മ്പ​നി മേ​ധാ​വി​ക​ളു​ടെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും റെ​യ്‌​ഡ് ന​ട​ത്തി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സി​എം​ആ​ർ​എ​ൽ ക​മ്പ​നി ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത്. പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​ന്‍റെ ക​മ്പ​നി​യാ​യ എ​ക്‌​സാ​ലോ​ജി​ക് സൊ​ല്യൂ​ഷ​ൻ​സി​ന് സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​തെ 1.72 കോ​ടി രൂ​പ ന​ൽ​കി​യെ​ന്ന​താ​ണ് കേ​സി​ലെ പ്ര​ധാ​ന ആ​രോ​പ​ണം.

Kerala

മാ​സ​പ്പ​ടി കേ​സ്: സി​എം​ആ​ർ​എ​ൽ ഹ​ർ​ജി​യി​ൽ വി​ധി വെ​ള്ളി​യാ​ഴ്ച; ത​ത്‌​സ്ഥി​തി തു​ട​ര​ണ​മെ​ന്ന് കോ​ട​തി

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ ക​രി​മ​ണ​ൽ ക​മ്പ​നി​യാ​യ സി​എം​ആ​ർ​എ​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തു​ന്ന ന​ട​പ​ടി​ക​ളി​ൽ താ​ത്കാ​ലി​ക ആ​ശ്വാ​സം തേ​ടി​യാ​ണ് ക​മ്പ​നി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സ് വി​ധി പ​റ​യാ​നാ​യി മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ, അ​തു​വ​രെ ത​ൽ​സ്ഥി​തി തു​ട​ര​ണ​മെ​ന്ന് കോ​ട​തി ഇ.​ഡി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

മുൻ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്‌​സാ​ലോ​ജി​ക് ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലാ​ണ് ഇ.​ഡി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഈ ​അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​എം​ആ​ർ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നും രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നും എ​തി​രെ​യാ​ണ് ക​മ്പ​നി കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ത​ങ്ങ​ൾ നി​യ​മ​പ​ര​മാ​യ ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ത്തി​യ​തെ​ന്നും ഇഡി​യു​ടെ ന​ട​പ​ടി​ക​ൾ ബി​സി​ന​സി​നെ ബാ​ധി​ക്കു​ന്നു എ​ന്നു​മാ​ണ് സി​എം​ആ​ർ​എ​ൽ വാ​ദം.

എ​ന്നാ​ൽ, സേ​വ​ന​ങ്ങ​ളൊ​ന്നും ന​ൽ​കാ​തെ​യാ​ണ് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ കൈ​മാ​റി​യ​തെ​ന്നും ഇ​തി​ന് പി​ന്നി​ൽ കൃ​ത്യ​മാ​യ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ന​ട​ന്നി​ട്ടു​ണ്ടെ​ന്നു​മാ​ണ് ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഇ​രു​ഭാ​ഗ​ത്തി​ന്‍റെ​യും വി​ശ​ദ​മാ​യ വാ​ദ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് കോ​ട​തി കേ​സ് വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യാ​നാ​യി മാ​റ്റി​യ​ത്. കേ​സി​ൽ വെ​ള്ളി​യാ​ഴ്ച വ​രു​ന്ന കോ​ട​തി ഉ​ത്ത​ര​വ് മുൻ മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തി​നും സി​എം​ആ​ർ​എ​ൽ നും ​ഒ​രു​പോ​ലെ നി​ർ​ണാ​യ​ക​മാ​കും. 

Kerala

മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി അ​ന്വേ​ഷ​ണം; സി​എം​ആ​ർ​എ​ല്ലി​നും വീ​ണ​യ്ക്കും ഇ​ന്ന് നി​ർ​ണാ​യ​കം

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ സി​എം​ആ​ർ​എ​ല്ലി​നും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​നും ഇ​ന്ന് നി​ർ​ണാ​യ​കം. കേ​സി​ലെ ഇ​ഡി അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഇ​ന്ന് പ​രി​ഗ​ണി​ക്കും.

സി​എം​ആ​ർ​എ​ൽ ആ​ണ് ഇ​ഡി അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ റെ​യ്ഡി​ലൂ​ടെ ക​ണ്ടെ​ത്തി​യ തെ​ളി​വു​ക​ള്‍ കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തി​ച്ച് സി​എം​ആ​ർ​എ​ല്ലി​ന്‍റെ വാ​ദ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് ഇ​ഡി നീ​ക്കം. ‌

ജ​സ്റ്റി​സ് രാ​ജാ​വി​ജ​യ​രാ​ഘ​വ​ന്‍ അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന് മു​ന്നി​ല്‍ ഇ​ന്ന് ന​ട​ക്കു​ന്ന വാ​ദ​ങ്ങ​ളാ​കും മാ​സ​പ്പ​ടി കേ​സി​ന്‍റെ ഭാ​വി നി​ര്‍​ണ​യി​ക്കു​ക. റെ​യ്ഡി​ൽ ക​ണ്ടെ​ത്തി​യ തെ​ളി​വു​ക​ൾ മു​ദ്ര​വ​ച്ച ക​വ​റി​ൽ ഇ​ഡി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും.

അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ലാ​യി​രി​ക്കും ഇ​ഡി​ക്ക് വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ക. ‌റെ​യ്ഡി​നി​ടെ​യു​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വ​വും കോ​ട​തി​യെ ധ​രി​പ്പി​ക്കും.

Kerala

ലോ​ക്ക​ർ തു​റ​ക്കും, സ്വ​ത്ത് ക​ണ്ടു​കെ​ട്ടും; വീ​ണ വി​ജ​യ​ന് കു​രു​ക്ക് മു​റു​കു​ന്നു

കൊ​ച്ചി: സി​എം​ആ​ർ​എ​ൽ - എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം എ​ൻ​ഫോ​ഴ്‌‌​സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് ഊ​ർ​ജി​ത​മാ​ക്കി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ണാ വി​ജ​യ​ന്‍റെ ബാ​ങ്ക് ലോ​ക്ക​ർ ഇ​ഡി പ​രി​ശോ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കേ​സി​ൽ പ​ര​മാ​വ​ധി തെ​ളി​വു​ക​ൾ എ​ത്ര​യും വേ​ഗം ശേ​ഖ​രി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ഡി മ​ര​വി​പ്പി​ച്ച സ്വ​കാ​ര്യ ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ലോ​ക്ക​റാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. മ​ര​വി​പ്പി​ച്ച അ​ക്കൗ​ണ്ടി​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​തി​ൽ ലോ​ക്ക​ർ സൗ​ക​ര്യം ഉ​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ നീ​ക്കം. അ​തേ​സ​മ​യം വീ​ണ​യ്ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​വ​രു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി​യേ​ക്കും. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​യാ​ണി​ത്.

വീ​ണ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട്, സ്ഥി​ര​നി​ക്ഷേ​പം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളു​മാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ ദി​വ​സം ശേ​ഖ​രി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചോ​ദ്യം​ചെ​യ്യു​ന്ന​തി​നു വൈ​കാ​തെ വീ​ണ​യ്ക്കു സ​മ​ൻ​സ് ന​ൽ​കു​മെ​ന്നാ​ണു വി​വ​രം.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ്വ​ത്ത് ക​ണ്ടു​കെ​ട്ടു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങു​ക. തി​ങ്ക​ളാ​ഴ്‌​ച ഹൈ​ക്കോ​ട​തി കേ​സി​ൽ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ഡി ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​ത്.

Editorial

അ​ഴി​മ​തി സം​ര​ക്ഷ​ണ​മാ​ക​രു​ത് പാ​ർ​ട്ടി പ്ര​തി​രോ​ധം

മു​ൻ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ ഇ​ഡി (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ്) ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​നം സി​പി​എ​മ്മു​കാ​ർ ആ​ക്ര​മി​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വം കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തെ ഉ​ല​ച്ചി​ട്ടു​ണ്ട്.

ഇ​ത്, വ​ർ​ഗ​സ​മ​ര​ത്തി​ന്‍റെ​യോ ജ​ന​കീ​യ​പോ​രാ​ട്ട​ത്തി​ന്‍റെ​യോ കേ​സ​ല്ല. പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ ക​രി​മ​ണ​ൽ​ക്ക​ന്പ​നി​യി​ൽ​നി​ന്ന് 1.81 കോ​ടി രൂ​പ അ​ന​ർ​ഹ​മാ​യി കൈ​പ്പ​റ്റി​യെ​ന്ന അ​ഴി​മ​തി​ക്കേ​സാ​ണ്. റെ​യ്ഡി​നെ​ത്തി​യ​ത് ബി​ജെ​പി​യു​ടെ രാ​ഷ്‌​ട്രീ​യ ഉ​പ​ക​ര​ണ​മെ​ന്ന ക​ള​ങ്ക​മു​ള്ള ഇ​ഡി​യാ​ണെ​ന്ന​ത്, പ്ര​തി​ഷേ​ധ​ത്തി​ന​പ്പു​റം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടാ​നു​ള്ള ന്യാ​യ​മ​ല്ല.

പാ​ർ​ട്ടി​ക്ക് അ​ധി​കാ​രം ന​ഷ്‌​ട​പ്പെ​ട്ടെ​ന്നും കു​റ്റാ​രോ​പി​ത​രാ​യ നേ​താ​ക്ക​ളു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി​യാ​ൽ ര​ക്ഷി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും അ​ണി​ക​ൾ തി​രി​ച്ച​റി​യ​ണം. ഇ​ഡി​യു​ടെ വി​ശ്വാ​സ്യ​ത​യ്ക്കൊ​പ്പം പ്രാ​ധാ​ന്യ​മു​ണ്ട് സി​പി​എ​മ്മി​ന്‍റെ വി​ശ്വാ​സ്യ​ത​യ്ക്കു​മെ​ന്ന് തി​രി​ച്ച​റി​യ​ണം.

തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ൽ പി​ണ​റാ​യി വി​ജ​യ​നും മ​ക​ൾ വീ​ണ​യും അ​ടു​ത്ത​യി​ടെ താ​മ​സം തു​ട​ങ്ങി​യ വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു റെ​യ്ഡ്. വീ​ണ​യും അ​വ​രു​ടെ ഐ​ടി സ്ഥാ​പ​ന​മാ​യ എ​ക്സാ​ലോ​ജി​ക് സൊ​ലൂ​ഷ​ൻ​സും ക​രി​മ​ണ​ൽ ക​ന്പ​നി​യാ​യ സി​എം​ആ​ർ​എ​ല്ലി​ൽ (കൊ​ച്ചി​ന്‍ മി​ന​റ​ല്‍ ആ​ന്‍​ഡ് റൂ​ട്ടൈ​ല്‍​സ് ലി​മി​റ്റ​ഡ്) നി​ന്ന് സേ​വ​ന​ങ്ങ​ളൊ​ന്നും ന​ൽ​കാ​തെ 1.81 കോ​ടി രൂ​പ കൈ​പ്പ​റ്റി​യെ​ന്നാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​ണ്ടെ​ത്തി​യ​ത്.

കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ എ​സ്എ​ഫ്ഐ​ഒ (സീ​രി​യ​സ് ഫ്രോ​ഡ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഓ​ഫീ​സ്) സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ, വീ​ണ​യു​ടെ ക​മ്പ​നി കൈ​പ്പ​റ്റി​യ തു​ക 2.78 കോ​ടി​യാ​ണെ​ന്ന് കാ​ണു​ന്നു.185 കോ​ടി​യോ​ളം രൂ​പ​യു​ടെ അ​ഴി​മ​തി സി​എം​ആ​ർ​എ​ൽ ന​ട​ത്തി​യെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. 2024 ഒ​ക്‌​ടോ​ബ​റി​ൽ എ​സ്എ​ഫ്ഐ​ഒ വീ​ണ​യു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തു.

സി​എം​ആ​ർ​എ​ല്ലി​ന്‍റെ ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ട് കേ​സി​ൽ ഇ​ഡി​ക്ക് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ല​ത്തെ റെ​യ്ഡ്. ‌വീ​ടി​നു പു​റ​ത്തു മു​ദ്രാ​വാ​ക്യം മു​ഴ​ക്കി കാ​ത്തു​നി​ന്ന പാ​ർ​ട്ടി​ക്കാ​ർ, റെ​യ്ഡി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ നേ​താ​ക്ക​ൾ​ക്കു ക​വ​ച​മൊ​രു​ക്കാ​ൻ പാ​ർ​ട്ടി​ക്ക് അ​വ​കാ​ശ​മു​ണ്ട്. പ​ക്ഷേ, അ​ഴി​മ​തി​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​മു​ണ്ടാ​ക​ണം.

ഇ​ഡി​യാ​യ​തു​കൊ​ണ്ട്, യ​ഥാ​ർ​ഥ അ​ഴി​മ​തി​ക്കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്താ​ലും ആ​ളു​ക​ൾ വി​ശ്വ​സി​ക്കാ​ത്ത സ്ഥി​തി​യു​ണ്ട്. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഇ​ത്ര രാ​ഷ്‌​ട്രീ​യ​വ​ത്ക​രി​ക്ക​പ്പെ​ട്ട കാ​ല​മി​ല്ല. മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ 10 വ​ർ​ഷ​ത്തി​നി​ടെ ഇ​ഡി ര​ജി​സ്റ്റ​ർ ചെ​യ്ത 193 കേ​സു​ക​ളി​ൽ ശി​ക്ഷാ​ന​ട​പ​ടി​യു​ണ്ടാ​യ​ത് വെ​റും ര​ണ്ടെ​ണ്ണ​ത്തി​ലാ​ണ്.

രാ​ഷ്‌​ട്രീ​യ​പ്പോ​രി​ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നു സു​പ്രീം​കോ​ട​തി ചോ​ദി​ച്ച​ത് 2025 ജൂ​ലൈ​യി​ലാ​ണ്. ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ള്‍ ലം​ഘി​ച്ച് എ​ല്ലാ പ​രി​ധി​യും വി​ട്ടാ​ണ് ഇ​ഡി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ​ത് 2024 മേ​യി​ൽ. തെ​ളി​വി​ല്ലാ​തെ അ​ടി​സ്ഥാ​ന​ര​ഹി​ത ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത് ഇ​ഡി പ​തി​വാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് 2025 മേ​യി​ൽ ഛത്തീ​സ്‌​ഗ​ഡ് മ​ദ്യ​കും​ഭ​കോ​ണ കേ​സി​ൽ ജ​സ്റ്റീ​സ്‌ അ​ഭ​യ്‌ എ​സ്‌. ഓ​ഖ​യു​ടെ ബെ​ഞ്ച്‌ പ​റ​ഞ്ഞ​ത്.

അ​ഴി​മ​തി​ക്കേ​സി​ൽ പെ​ടു​ത്തി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന അ​ര​വി​ന്ദ് കേ​ജ്‌​രി​വാ​ളി​നെ ജ​യി​ലി​ല​ട​ച്ച് ബി​ജെ​പി അ​ധി​കാ​രം പി​ടി​ച്ചു. ഒ​ന്നി​നും ഒ​രു തെ​ളി​വു​മി​ല്ലെ​ന്നു ക​ണ്ടെ​ത്തി വി​ചാ​ര​ണ തു​ട​ങ്ങു​ന്ന​തി​നു മു​ന്പു​ത​ന്നെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​ത് ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ്. ബോ​ണ്ട് വ​ഴി ബി​ജെ​പി​ക്കു കോ​ടി​ക​ൾ കൊ​ടു​ത്ത​വ​ർ​ക്കെ​തി​രേ മു​ന്പു​ണ്ടാ​യി​രു​ന്ന അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും നി​ല​ച്ചു.

ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി ഉ​ൾ​പ്പെ​ടെ മ​റ്റു പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നു ബി​ജെ​പി​യി​ൽ ചേ​ർ​ന്ന നേ​താ​ക്ക​ളു​ടെ അ​ഴി​മ​തി​യി​ലും അ​ന്വേ​ഷ​ണ​മി​ല്ല. പ​ക്ഷേ, വീ​ണാ വി​ജ​യ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്നു പ​റ​യാ​ൻ ഇ​തൊ​ന്നും കാ​ര​ണ​മ​ല്ല. അ​വ​ർ അ​ന്വേ​ഷ​ണ​ത്തി​നും നി​യ​മ​ത്തി​നും കീ​ഴ്പെ​ടു​ക​യാ​ണു വേ​ണ്ട​ത്.

ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​മ്മ​ൻ​ചാ​ണ്ടി, കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​രും സി​എം​ആ​ർ​എ​ല്ലി​ൽ​നി​ന്ന് പ​ണം കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ന്ന ആ​രോ​പ​ണം ഇ​ന്ന​ലെ സി​പി​എം നേ​താ​വ് ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​വ​ർ​ത്തി​ച്ചു. സി​പി​എം ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും ചി​ല മാ​ധ്യ​മ​ങ്ങ​ളും പ​ണം വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും പ​ക്ഷേ, നി​യ​മ​പ​ര​മാ​യ ക​രാ​റു​ണ്ടാ​ക്കി സേ​വ​നം ന​ട​ത്തി ബാ​ങ്കു​വ​ഴി പ്ര​തി​ഫ​ലം വാ​ങ്ങി​യ എ​ക്സാ​ലോ​ജി​ക് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രേ മാ​ത്ര​മാ​ണ് റെ​യ്ഡെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഇ​തു പാ​ർ​ട്ടി ഫ​ണ്ടി​ലേ​ക്കാ​ണെ​ന്നും വ്യ​ക്തി​പ​ര​മാ​യി​ട്ട​ല്ലെ​ന്നും നേ​ര​ത്തേ വി​ശ​ദീ​ക​ര​ണം വ​ന്നി​രു​ന്നു. അ​ത​ല്ലെ​ങ്കി​ൽ സി​പി​എ​മ്മി​നു കേ​സ് കൊ​ടു​ക്കാ​വു​ന്ന​താ​ണ്. അ​വ​രാ​രും ബി​ജെ​പി​ക്കാ​ര​ല്ലാ​ത്ത​തി​നാ​ൽ ക​ഴ​ന്പു​ണ്ടെ​ങ്കി​ൽ ഇ​ഡി വ​രു​ക​യും ചെ​യ്യും.

സി​പി​എം അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ അ​പ​ച​യ​കാ​ല​ത്തി​നാ​ണ് ന്യാ​യീ​ക​ര​ണ​മൊ​രു​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി മേ​ൽ​വി​ലാ​സ​ത്തി​ൽ നേ​താ​ക്ക​ൾ ബൂ​ർ​ഷ്വാ​ക​ളാ​യി. മ​ന്ത്രി​മാ​രും എം​എ​ൽ​എ​മാ​രും ഉ​ൾ​പ്പെ​ടെ മി​ക്ക നേ​താ​ക്ക​ളു​ടെ​യും സ്വ​ത്തു​വ​ക​ക​ൾ കു​തി​ച്ചു​ക​യ​റി. കേ​ഡ​ർ സം​വി​ധാ​ന​മു​ള്ള പാ​ർ​ട്ടി​യി​ൽ ചോ​ദ്യ​മി​ല്ലെ​ന്ന​ത് സം​സ്ഥാ​ന-​പ്രാ​ദേ​ശി​ക ഏ​കാ​ധി​പ​തി​ക​ൾ​ക്കു ന​ല്ല സു​ഖ​മാ​യി.

പി​ണ​റാ​യി വി​ജ​യ​ന്‍റെ ധാ​ർ​ഷ്‌​ട്യ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ഒ​രു വി​പ്ല​വ​കാ​രി​യും വാ​യ തു​റ​ന്നി​ട്ടി​ല്ല. കീ​ഴ്ഘ​ട​ക​ങ്ങ​ളി​ൽ ഇ​പ്പോ​ഴെ​ങ്കി​ലും അ​തു പ​റ​യാ​ൻ ധൈ​ര്യ​മു​ള്ള​ത് പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്കും അ​ണി​ക​ൾ​ക്കും മാ​ത്ര​മാ​ണ്. മൂ​ത്ത നേ​താ​ക്ക​ൾ ഇ​പ്പോ​ഴും വാ​ഴ്ത്തു​പാ​ട്ടി​ലാ​ണ്. വീ​ണ​യു​ടെ കേ​സും പാ​ർ​ട്ടി​യു​ടെ ചെ​ല​വി​ൽ പ്ര​തി​രോ​ധി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

ഇ​ഡി​ക്കു രാ​ഷ്‌​ട്രീ​യ​മു​ണ്ടാ​യി​രി​ക്കാം. പ​ക്ഷേ, ഇ​തേ നാ​ണ​യ​ത്തി​ന്‍റെ മ​റു​വ​ശ​മ​ല്ലേ അ​ഴി​മ​തി​യാ​രോ​പി​ത​രാ​യ നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന സി​പി​എം രാ​ഷ്‌​ട്രീ​യ​വും?

 

 

Kerala

വീ​ണ വി​ജ​യ​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച് ഇ​ഡി; സ്ഥി​ര നി​ക്ഷേ​പ​ത്തി​ന്‍റെ രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന റെ​യ്ഡി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച് ഇ​ഡി. കേ​സി​ൽ തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

വീ​ണ വി​ജ​യ​ന്‍റെ എ​ച്ച്‌​ഡി​എ​ഫ്‌​സി ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ണ് ഇ​ഡി മ​ര​വി​പ്പി​ച്ച​ത്. വീ​ണ​യു​ടെ സ്ഥി​ര​നി​ക്ഷേ​പ​ത്തി​ന്‍റെ രേ​ഖ​ക​ളും പ​രി​ശോ​ധ​ന​യി​ൽ ഇ​ഡി പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി, ക​ണ്ണൂ​രി​ലെ വീ​ട്, മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ കോ​ഴി​ക്കോ​ട്ടെ വീ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

അ​തേ​സ​മ​യം വീ​ണ വി​ജ​യ​നും സി​എം​ആ​ർ​എ​ൽ മാ​നേ​ജ്‌​മെ​ന്‍റും ചേ​ർ​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി പ​ണം സ​മ്പാ​ദി​ച്ചു​വെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് റെ​യ്ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളെ​ന്ന് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Kerala

ഇ​ഡി റെ​യ്ഡ് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ല്‍; പി​ണ​റാ​യി​യെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​ണ് ല​ക്ഷ്യം: എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മു​ന്‍ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ​യും വീ​ടു​ക​ളി​ലെ ഇ​ഡി റെ​യ്‌​ഡ് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ന്‍. പി​ണ​റാ​യി വി​ജ​യ​നെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​ണ് ഇ​ഡി റെ​യ്‌​ഡി​ന്‍റെ ലക്ഷ്യമെന്നും പി​ണ​റാ​യി​യെ​യും സി​പി​എ​മ്മി​നെ​യും അ​ങ്ങ​നെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ കേ​ന്ദ്ര ഏ​ജ​ൻ​സി​യെ ഉ​പ​യോ​ഗി​ച്ച് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. എ​ടു​ക്കു​ന്ന കേ​സു​ക​ളി​ൽ ഒ​രു ശ​ത​മാ​ന​പോ​ലും ശി​ക്ഷി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ചൂ​ണ്ടി​കാ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും രാ​ഹു​ൽ ഗാ​ന്ധി​യും പി​ണ​റാ​യി വി​ജ​യ​നെ എ​ന്തു​കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്ന് ചോ​ദി​ച്ചു. ബി​ജെ​പി​യു​ടെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും ഒ​രേ ആ​വ​ശ്യ​മാ​ണ്. അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ സ​മാ​ന​മാ​യാ​ണ് ജ​യി​ല​ട​ച്ച​ത്. ഭാ​വ​ന ച​മ​ച്ചാ​ൽ കു​റ്റ​പ​ത്ര​മാ​കി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞ് വെ​റു​തെ​വി​ട്ടു. ഇ​ത് പോ​ലൊ​രു ഭാ​വ​ന ച​മ​ക്ക​ലാ​ണ് എ​ക്സാ​ലോ​ജി​ക് കേ​സു​മെ​ന്നും എം ​വി ഗോ​വി​ന്ദ​ന്‍ ആ​രോ​പി​ച്ചു. ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്.

ഡ​യ​റി​യി​ൽ പേ​രു​ള്ള ര​ണ്ടു​പേ​ർ ഇ​ന്ന് മ​ന്ത്രി​മാ​രാ​ണ്. പ​ക്ഷെ കേ​സി​ല്ല. ഇ​ത് കെ​ട്ടി​ച്ച​മ​ച്ചു​ണ്ടാ​ക്കി​യ കേ​സാ​ണെ​ന്നും ഗോ​വി​ന്ദ​ന്‍ വി​മ​ര്‍​ശി​ച്ചു. ഇ​ഡി ന​ട​പ​ടി​ക്കെ​തി​രെ ജ​ന​ങ്ങ​ളെ നി​ര​ത്തി പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. തെ​റ്റാ​യ പ്ര​വ​ണ​ത​യെ ശ​ക്തി​യാ​യി പ്ര​തി​രോ​ധി​ക്കും. ബ്രാ​ഞ്ചു​ക​ളി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

വ​ള​ഞ്ഞി​ട്ട​ടി​ച്ചോ​ളൂ, പ​ക്ഷേ സം​ഘ​പ​രി​വാ​റി​നു മു​മ്പി​ൽ കു​മ്പി​ടി​ല്ല; ഇ​ഡി റെ​യ്ഡി​നെ​തി​രെ മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ഴി​ക്കോ​ട്: മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല​ട​ക്ക​മു​ള്ള 12 കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തു​ന്ന റെ​യ്ഡി​നെ​തി​രെ മു​ഹ​മ്മ​ദ് റി​യാ​സ് റി​യാ​സ് എം​എ​ൽ​എ. ഫെ​യ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു റി​യാ​സി​ന്‍റെ പ്ര​തി​ക​ര​ണം.

"വ​ള​ഞ്ഞി​ട്ട​ടി​ച്ചോ​ളൂ...​പ​ക്ഷേ സം​ഘ​പ​രി​വാ​റി​നു മു​മ്പി​ൽ കു​മ്പി​ടി​ല്ല. അ​വ​സാ​ന ശ്വാ​സം വ​രെ​യും പോ​രാ​ടും.'-​ഇ​ങ്ങ​നെ​യാ​യി​രു​ന്നു റി​യാ​സി​ന്‍റെ പോ​സ്റ്റ്.

മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണറാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​നെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ ആ​ണ് മൊ​ഴി എ​ടു​ക്കു​ന്ന​ത്.

പി​ണ​റാ​യി​യു​ടെ തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലു​ള്ള വാ​ട​ക വീ​ട്ടി​ൽ രാ​വി​ലെ മു​ത​ൽ ഇ​ഡി റെ​യ്ഡ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട 12 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

സം​സ്ഥാ​ന പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ​യാ​ണ് ഇ​ഡി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ന്‍റ​ലി​ജ​ൻ​സി​നെ​യോ,സ്പെ​ഷ്യ​ൽ ബ്രാ​ഞ്ചി​നെ​യോ, ലോ​ക്ക​ൽ പോ​ലീ​സി​നെ​യോ അ​റി​യി​ക്കാ​തെ​യാ​ണ് റെ​യ്ഡ് നീ​ക്കം.

കേ​സി​ൽ വീ​ണ വി​ജ​യ​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ, സാ​മ്പ​ത്തി​ക സ്രോ​ത​സി​ന്‍റെ ഇ​ട​പാ​ടു​ക​ൾ, ക​മ്പ​നി​യു​ടെ വി​വ​ര​ങ്ങ​ൾ, പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യാ​കും പ​രി​ശോ​ധി​ക്കു​ക​യെ​ന്നാ​ണ് ഇ​ഡി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ലെ ഇ​ഡി അ​ന്വേ​ഷ​ണം പ്ര​ഥ​മ ദൃ​ഷ്ട്യാ നി​ല​നി​ൽ​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ഡി​യു​ടെ നാ​ട​കീ​യ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​മെ​ന്ന് കോ​ട​തി. ആ​രോ​പ​ണ വി​ധേ​യ​ർ ആ​രെ​ന്നു നോ​ക്കി അ​ന്വേ​ഷ​ണം നി​ർ​ത്താ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

Kerala

മാസപ്പടി കേസ്: സിഎംആര്‍എല്ലിന് തിരിച്ചടി, ഇഡിക്ക് അന്വേഷണം തുടരാം, ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിഎംആര്‍എല്‍ കമ്പനിയും ജീവനക്കാരും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിക്കെതിരായ ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. നേരത്തെ കേസില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കര്‍ശന നടപടികള്‍ കോടതി തടഞ്ഞിരുന്നു. പുതിയ ഉത്തരവ് വന്നതിനാല്‍ ഈ തടസം നീങ്ങും.

സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ് സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരാണ് ഇഡി സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്.

വീണ വിജയനെ ഇഡി അടുത്ത ദിവസം തന്നെ ചോദ്യം ചെയ്‌തേക്കും. സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഡി സമന്‍സ് അയക്കും. അടുത്ത സമന്‍സ് അയയ്ക്കുന്നതിന് രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് സിഎംആര്‍എല്‍ കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി എതിര്‍ത്തതോടെ ഈ ആവശ്യവും കോടതി തള്ളി.

ഇല്ലാത്ത സേവനത്തിന് സിഎംആര്‍എല്‍ കമ്പനി എക്‌സാലോജിക്കിന് 1.72 കോടി രൂപ നല്‍കി എന്നായിരുന്നു കണ്ടെത്തല്‍. കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്.

National

വീ​ണ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സ്; ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വീ​ണ്ടും മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് വീ​ണ്ടും മാ​റ്റി​വ​ച്ചു. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി സ​മ​യ​ക്കു​റ​വ് മൂ​ലം വാ​ദം കേ​ൾ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഹ​ർ​ജി​ക​ൾ ജൂ​ലൈ ഏ​ഴി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

അ​ന്തി​മ വാ​ദം തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് കേ​സ് വീ​ണ്ടും നീ​ട്ടി​യ​ത്. ജൂ​ലൈ 7 ന് ​കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ അ​ന്തി​മ​വാ​ദം തു​ട​ങ്ങാ​നാ​ണ് സാ​ധ്യ​ത. ജ​നു​വ​രി 12ന് ​കേ​സ് ലി​സ്റ്റ് ചെ​യ്തെ​ങ്കി​ലും സ​മ​യ​ക്കു​റ​വ് കൊ​ണ്ട് പ​രി​ഗ​ണി​ക്കാ​നാ​യി​രു​ന്നി​ല്ല.

2025 ഒ​ക്ടോ​ബ​റി​ൽ കേ​സ് പ​രി​ഗ​ണ​ന​യ്ക്ക് വ​ന്നെ​ങ്കി​ലും എ​സ്എ​ഫ്ഐ​ഒ​യ്ക്കും കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു​മാ​യി അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​ല്ല. പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി​യും സി​എം​ആ​ർ​എ​ല്ലും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ഇ​ഡി ന​ട​ത്തി​യ​ത്.

 

Kerala

ഗ​ണേ​ഷ് ​കുമാ​ർ വി​വാ​ദം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ​ക്കും ആ​ർ. ശ്രീ​ലേ​ഖ​യ്ക്കു​മെ​തി​രെ ഡി​ജി​പി​ക്കു പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​നും മു​ൻ ഡി​ജി​പി ആ​ർ. ശ്രീ​ലേ​ഖ​യ്ക്കു​മെ​തി​രെ ഡി​ജി​പി​ക്ക്‌ പ​രാ​തി ന​ൽ​കി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഗു​രു​ത​ര​മാ​യ കു​റ്റം അ​റി​ഞ്ഞി​ട്ടും മ​റ​ച്ചു​വ​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ ദി​വ​സം ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ ബി​ന്ദു മേ​നോ​ൻ പ്ര​ശ്നം മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളോ​ടും ശ്രീ​ലേ​ഖ​യോ​ടും സം​സാ​രി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, ഭാ​ര്യ ബി​ന്ദു ​മേ​നോ​ൻ ഉ​ന്ന​യി​ച്ച വി​വാ​ദ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ര്‍ രാ​ജി വ​യ്ക്കി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നേ​രി​ട്ട് ക​ണ്ട് ഗ​ണേ​ഷ് കു​മാ​ര്‍ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചിരുന്നു.

Kerala

മാ​സ​പ്പ​ടി കേ​സി​ലെ അ​ന്തി​മ​വാ​ദം ഇ​ന്നും ന​ട​ന്നി​ല്ല; ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കാ​തെ മാ​റ്റി​യ​ത് സ​മ​യ​ക്കു​റ​വ് മൂ​ലം

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ളി​ലെ വാ​ദം ഏ​പ്രി​ൽ 23ലേ​ക്ക് മാ​റ്റി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. കേ​സി​ൽ അ​ന്തി​മ വാ​ദം ഇ​ന്ന് ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ.

സ​മ​യ​ക്കു​റ​വ് മൂ​ല​മാ​ണ് ഇ​ന്ന് കോ​ട​തി ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കാ​തെ മാ​റ്റി​യ​ത്. ഹ​ർ​ജി ജ​സ്റ്റി​സ് അ​നൂ​പ് ബം​ബാ​നി​യു​ടെ ബ​ഞ്ചി​ന് മു​ൻ​പാ​കെ​യാ​ണ് ഇ​ന്ന് ലി​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ കേ​സ് പ​രി​ഗ​ണ​ന​യ്ക്ക് വ​ന്നി​രു​ന്നു.

എ​ന്നാ​ൽ ഒ​ക്ടോ​ബ​റി​ൽ‌ എ​സ്എ​ഫ്ഐ​ഒ​യ്ക്കും കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു​മാ​യി അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ര്‍​ന്നാ​ണ് അ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് നീ​ന ബ​ന്‍​സാ​ല്‍ കൃ​ഷ്ണ വാ​ദം കേ​ള്‍​ക്ക​ല്‍ ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​യ​ത്.

കേ​ന്ദ്ര സ​ർ‌​ക്കാ​ർ കേ​സ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് എ​സ്എ​ഫ്ഐ​ഒ​യും സി​എം​ആ​ര്‍​എ​ല്ലും നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

 

Kerala

മാ​സ​പ്പ​ടി കേ​സി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണം; ഹൈ​ക്കോ​ട​തി​യു​ടെ പു​തി​യ ബെ​ഞ്ച് വാ​ദം കേ​ൾ​ക്കും

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി​യു​ടെ പു​തി​യ ബെ​ഞ്ച് വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും.

ജ​സ്റ്റീ​സ് അ​നി​ൽ ന​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. ഹ​ർ​ജി​യി​ലെ എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. ഹ​ർ​ജി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​ൽ​നി​ന്ന് ര​ണ്ട് ഡി​വി​ഷ​ൻ ബെ​ഞ്ചു​ക​ൾ നേ​ര​ത്തെ പി​ന്മാ​റി​യി​രു​ന്നു.

പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി. ​വീ​ണ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എം.​ആ​ർ. അ​ജ​യ​നാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

ഇ​ന്‍റ​റിം സെ​റ്റി​ൽ​മെ​ന്‍റ് ബോ​ർ​ഡി​ലെ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. സി​എം​ആ‌​ർ​എ​ൽ, എ​ക്സാ​ലോ​ജി​ക്, ശ​ശി​ധ​ര​ൻ ക​ർ​ത്ത, സി​എം​ആ​ർ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രാ​ണ് മ​റ്റ് എ​തി​ർ​ക​ക്ഷി​ക​ൾ.

മാ​സ​പ്പ​ടി കേ​സി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ ഹൈ​ക്കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.

National

മാ​സ​പ്പ​ടി കേ​സ്: ജ​നു​വ​രി 13ലേ​യ്ക്ക് മാ​റ്റി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി. ​വീ​ണ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സ് ജ​നു​വ​രി 13ന് ​പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. കേ​സി​ൽ ഇ​ന്നും വാ​ദം ന​ട​ന്നി​ല്ല. കേ​സി​ൽ എ​സ്എ​ഫ്ഐ​ഒ​യ്ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​രും ഹാ​ജ​രാ​കാ​ത്ത​താ​ണ് വാ​ദം ന​ട​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം.

എ​സ്എ​ഫ്ഐ​ഒ പ​രി​ഗ​ണി​ക്കേ​ണ്ട അ​ത്ര​യും സീ​രി​യ​സ് അ​ല്ല കേ​സെ​ന്ന് സി​എം​ആ​ർ​എ​ല്ലി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ കോ​ട​തി​യി​ൽ വാ​ദി​ച്ചു. ആ​ർ​ഒ​സി അ​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് തേ​ടി സി​എം​ആ​ർ​എ​ൽ ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി​യ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി, ഇ​ത് എ​എ​സ്‌​ജി വ​ഴി ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്നാ​ണ് കേ​സ് ജ​നു​വ​രി​യി​ലേ​യ്ക്ക് മാ​റ്റി​യ​ത്.

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​ന്നു​മു​ത​ൽ അ​ന്തി​മ​വാ​ദം കേ​ൾ​ക്കു​മെ​ന്ന് ക​രു​തി​യി​രി​ക്കെ​യാ​ണ് എ​സ്എ​ഫ്ഐ​ഒ അ​ഭി​ഭാ​ഷ​ക​ർ ഹാ​ജ​രാ​കാ​തി​രു​ന്ന​ത്. ജ​സ്റ്റി​സ് നീ​നു ബെ​ൻ​സാ​ലി​ന്‍റെ ബെ​ഞ്ചി​ന് മു​ൻ​പാ​കെ​യാ​ണ് കേ​സ് ലി​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. നേ​ര​ത്തെ ജ​സ്റ്റി​സ് ഗി​രീ​ഷ് ക​ട്‌​പാ​ലി​യു​ടെ ബെ​ഞ്ചി​ന് മു​മ്പാ​കെ​യാ​ണ് ഹ​ർ​ജി​ക​ൾ ലി​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ റോ​സ്റ്റ​ർ മാ​റി​യ​തോ​ടെ പു​തി​യ ബെ​ഞ്ചി​ന് മു​മ്പാ​കെ എ​ത്തു​ക​യാ​യി​രു​ന്നു.

Kerala

സി​എം​ആ​ർ​എ​ൽ- എ​ക്സാ​ലോ​ജി​ക് കേ​സ്: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: സി​എം​ആ​ര്‍​എ​ല്‍- എ​ക്സാ​ലോ​ജി​ക് കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ എം.​ആ​ര്‍. അ​ജ​യ​നാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ള്‍ വീ​ണ​യും കോ​ട​തി​യി​ല്‍ നേ​ര​ത്തെ സ​ത്യ​വാം​ഗ്‌​മൂ​ലം ന​ല്‍​കി​യി​രു​ന്നു. എ​ക്‌​സാ​ലോ​ജി​ക് ക​മ്പ​നി സി​എം​ആ​ര്‍​എ​ലി​ന് ഐ​ടി സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വീ​ണ വി​ജ​യ​ൻ കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

ഹ​ര്‍​ജി​യി​ല്‍ പൊ​തു​താ​ത്പ​ര്യ​മി​ല്ലെ​ന്നും രാ​ഷ്ട്രീ​യ ആ​ക്ര​മ​ണ​മാ​ണ് ല​ക്ഷ്യ​മെ​ന്നു​മാ​ണ് മു​ഖ്യ​മ​ന്ത്രി​യും മ​ക​ള്‍ വീ​ണ​യും വ്യ​ക്ത​മാ​ക്കി​യ​ത്. കേ​സി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ര​ണ്ട് ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു.

Latest News

Corehub Up