x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സ്; ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വീ​ണ്ടും മാ​റ്റി​വ​ച്ചു


Published: April 23, 2026 05:26 PM IST | Updated: April 23, 2026 05:26 PM IST

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് വീ​ണ്ടും മാ​റ്റി​വ​ച്ചു. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി സ​മ​യ​ക്കു​റ​വ് മൂ​ലം വാ​ദം കേ​ൾ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഹ​ർ​ജി​ക​ൾ ജൂ​ലൈ ഏ​ഴി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

അ​ന്തി​മ വാ​ദം തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് കേ​സ് വീ​ണ്ടും നീ​ട്ടി​യ​ത്. ജൂ​ലൈ 7 ന് ​കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ അ​ന്തി​മ​വാ​ദം തു​ട​ങ്ങാ​നാ​ണ് സാ​ധ്യ​ത. ജ​നു​വ​രി 12ന് ​കേ​സ് ലി​സ്റ്റ് ചെ​യ്തെ​ങ്കി​ലും സ​മ​യ​ക്കു​റ​വ് കൊ​ണ്ട് പ​രി​ഗ​ണി​ക്കാ​നാ​യി​രു​ന്നി​ല്ല.

2025 ഒ​ക്ടോ​ബ​റി​ൽ കേ​സ് പ​രി​ഗ​ണ​ന​യ്ക്ക് വ​ന്നെ​ങ്കി​ലും എ​സ്എ​ഫ്ഐ​ഒ​യ്ക്കും കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു​മാ​യി അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​ല്ല. പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി​യും സി​എം​ആ​ർ​എ​ല്ലും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ഇ​ഡി ന​ട​ത്തി​യ​ത്.

 

Tags : Veena Vijayan pinarayi vijayan delhi high court

Recent News

Corehub Up