Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wind And Rain

Kottayam

കാ​റ്റും മ​ഴ​യും: രാ​മ​പു​ര​ത്ത് അ​ഞ്ചു​കോ​ടി​യു​ടെ കൃ​ഷി​നാ​ശം

 

രാ​മ​പു​രം: ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും രാ​മ​പു​ര​ത്ത് അ​ഞ്ചു​കോ​ടി​യി​ൽ​പ്പ​രം രൂ​പ​യു​ടെ കൃ​ഷി​നാ​ശം. 20 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി നാ​ശ​ന​ഷ്ടം നേ​രി​ട്ടു. വീ​ടു​ക​ൾ​ക്കു ത​ന്നെ 45 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശ​വും റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ണ്ട്.

ഏ​ഴാ​ച്ചേ​രി മാ​രൂ​ര്‍ ദേ​വ​സ്യ, വെ​ള്ളി​ലാ​പ്പ​ള്ളി ക​തി​രോ​ലി​ല്‍ സി​ന്ധു വാ​സു​ദേ​വ​ന്‍, താ​ഴാ​നി​യി​ല്‍ മോ​ളി രാ​ജു എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു. മ​രം വീ​ണ് വെ​ള്ളി​ലാ​പ്പ​ള്ളി പാ​യ​നാ​ല്‍ ഷാ​ജി കു​മാ​ര്‍, പ​ന​ച്ചേ​പ്പ​ള്ളി​ല്‍ സോ​ണി ബേ​ബി, ത​റ​പ്പി​ല്‍ ടി.​ഡി. രാ​മ​കൃ​ഷ്ണ​ന്‍, രാ​ഗം ബാ​ല​മു​ര​ളി, ക​ള​പ്പു​ര​യ്ക്ക​മ്യാ​ലി​ല്‍ ര​ഘു​നാ​ഥ​ന്‍ നാ​യ​ര്‍, ശ്രൂ​ലം​കു​ള​ത്ത് രാ​മ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, മു​ണ്ട​പ്പ​ള്ളി​ല്‍ അ​ശോ​ക​ന്‍, മ​ണി​യാം​പാ​റ ഡെ​സി രാ​ജു, മ​ണി​യാം​പാ​റ ജോ​ണ്‍​സ​ണ്‍, മു​ത​ല​ശേ​രി​ല്‍ എം.​ജെ. തോ​മ​സ്, ശൗ​ര്യം​കു​ഴി​യി​ല്‍ അ​ശോ​ക​ന്‍, മ​നോ​ജ് ത​ട​ത്തി​ല്‍, മു​ള​യി​ങ്ക​ല്‍ ലി​സി ബേ​ബി, മു​തു​വ​ല്ലൂ​ര്‍ ഏ​ലി​ക്കു​ട്ടി, സെ​ബാ​സ്റ്റ്യ​ന്‍ മു​ത​വ​ല്ലൂ​ര്‍, കു​ര്യ​ന്‍ മു​തു​വ​ല്ലൂ​ര്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ള്‍​ക്കു മ​രം വീ​ണ് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ട് സം​ഭ​വി​ച്ചു. കൂ​ട​പ്പി​ലം മ​ഴു​വ​ണ്ണൂ​ര്‍ ഓ​മ​ന മോ​ഹ​ന​ന്‍റെ വീ​ടി​ന്‍റെ ഭി​ത്തി ഇ​ടി​മി​ന്ന​ലേ​റ്റ് ത​ക​രു​ക​യും വ​യ​റിം​ഗ് ക​ത്തി ന​ശി​ക്കു​ക​യും ചെ​യ്തു.

രാ​മ​പു​ര​ത്ത് റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കി​നും ക​ള​പ്പു​ര​യ്ക്ക​മ്യാ​ലി​ല്‍ ര​ഘു​നാ​ഥ​ന്‍ നാ​യ​രു​ടെ വീ​ടി​നു മു​മ്പി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റി​നും മ​രം വീ​ണ് നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. രാ​മ​പു​രം-​കൂ​ത്താ​ട്ടു​കു​ളം റോ​ഡി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ മ​രം വീ​ണ് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടി​രു​ന്നു. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ വൈ​ദ്യു​തി​ലൈ​നു​ക​ള്‍ പൊ​ട്ടി​യ നി​ല​യി​ലാ​ണ്. ഇ​തു​മൂ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

വെ​ള്ളി​ലാ​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യൂ​സം​ഘം മേ​ഖ​ല​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. നാ​ശ​ന​ഷ്ട സം​ഭ​വി​ച്ച വീ​ടു​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മീ​ന​ച്ചി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് നി​യു​ക്ത എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

Latest News

Corehub Up