x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റ്, മ​ഴ: വീ​ട്ടു​ചു​മ​ർ ഇ​ടി​ഞ്ഞു​വീ​ണു; കി​ണ​ർ ഇ​ടി​ഞ്ഞു, ഷെ​ഡ് ത​ക​ർ​ന്നു


Published: June 13, 2026 06:25 AM IST | Updated: June 13, 2026 06:25 AM IST

ചാ​വ​ക്കാ​ട്: കാ​റ്റി​ലും മ​ഴ​യി​ലും ചാ​വ​ക്കാ​ട് മേ​ഖ​ല​യി​ൽ മൂ​ന്നി​ട​ത്ത് നാ​ശം. ക​ന​ത്ത​മ​ഴ​യി​ൽ വ​ട​ക്കേ​ക്കാ​ട് വീ​ടി​ന്‍റെ ചു​മ​ർ​ഇ​ടി​ഞ്ഞു​വീ​ണു. 13-ാം വാ​ർ​ഡ് ക​ല്ലൂ​ർ പ​ള്ളി​ക്കു തെ​ക്കു​ഭാ​ഗം ക​ണ്ട​ന്പു​ള്ളി പ​രേ​ത​നാ​യ മ​ണി​യു​ടെ ഭാ​ര്യ പ​ത്മി​നി താ​മ​സി​ക്കു​ന്ന ഓ​ടു​മേ​ഞ്ഞ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ചു​മ​രാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. പ​ത്മി​നി ഒ​റ്റ​യ്ക്കാ​ണ് ഇ​വി​ടെ താ​മ​സം. ചു​മ​ർ പു​റ​ത്തേ​ക്കു വീ​ണ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

പു​ന്ന​യൂ​ർ​ക്കു​ള​ത്ത് തൃ​പ്പ​റ്റ് കി​ട്ട​പ്പ​ടി റോ​ഡി​ൽ ചേ​ന്ദ്രാ​ൻ ഗോ​പി​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ വ​ലി​യ ശ​ബ്ദ​ത്തോ​ടു​കൂ​ടി അ​ര​മ​തി​ലി​നു​താ​ഴെ ഇ​ടി​ഞ്ഞു. ഇ​തോ​ടൊ​പ്പം ചു​റ്റു​മു​ള്ള മ​ണ്ണും കി​ണ​റ്റി​ല​ടി​ഞ്ഞു.

ശ​ക്ത​മാ​യ കാ​റ്റി​ൽ ബ്ലാ​ങ്ങാ​ട് ബീ​ച്ചി​ൽ ഷെ​ഡു​ക​ൾ ത​ക​ർ​ന്നു. മ​ത്സ്യം സം​സ്ക​രി​ക്കു​ന്ന ര​ണ്ടു ഷെ​ഡു​ക​ളാ​ണ് കാ​റ്റി​ൽ ത​ക​ർ​ന്ന​ത്. മേ​ൽ​ക്കൂ​ര നി​ലം​പ​തി​ച്ചു. വൈ​ദ്യു​ത​ക​ന്പി​ക​ൾ പൊ​ട്ടി​വീ​ണു.

Tags : nattu vishesham Wind and rain collapsed

Recent News

Corehub Up