ഒരു കട്ട സസ്‌പെന്‍സുമായി എന്നാലും ശരത്!
ബാലചന്ദ്രമേനോന്‍ കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് എന്നാലും ശരത്. ഒരു സസ്‌പെന്‍സ് ചിത്രം എന്ന ലേബലിലാണ് സംവിധായകന്‍ ചിത്രത്തെ ആദ്യം മുതല്‍ അവതരിപ്പിച്ചത്. എന്നാല്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത ഒരു ചിത്രമാകാന്‍ എന്നാലും ശരത്തിനു സാധിച്ചോ എന്നതു സംശയമാണ്.