തട്ടുംപുറത്ത് നിന്നു ജനഹൃദയങ്ങളിലേക്കിറങ്ങിയ അച്യുതന്‍!
സ്വപ്നങ്ങളെ വെറുതെ വിടാൻ പോലും ലാൽ ജോസ് എന്ന സംവിധായകൻ സമ്മതിക്കില്ല. ഉടൻ അത് സിനിമയാക്കി കളയും. തട്ടുംപുറത്ത് അച്യുതനിൽ സ്വപ്നങ്ങൾ കൊണ്ടുള്ള ലീലാവിലാസങ്ങളാണ് കാണാൻ കഴിയുക.കുഞ്ചാക്കോ ബോബൻ - ലാൽജോസ് - സിന്ധുരാജ് കൂട്ടുകെട്ട് എന്നൊക്കെ ഒന്നിച്ചിട്ടുണ്ടോ അന്നെല്ലാം മലയാളികൾക്ക് ചിരിക്കാനുള്ള വക ആവോളം ഉണ്ടായിട്ടുണ്ട്. അച്യുതനും അതെ ട്രാക്കിൽ കൂടെയാണ് യാത്ര ചെയ്യുന്നത്.