ഒരു കോമഡി റൊമാന്‌റിക് സ്വഭാവത്തിലാണ് കഥ മുന്നോട്ടു പോകുന്നത്. എന്നാല്‍, റൊമാന്‌റിക് സീനുകള്‍ വളരെ കുറവ്. ഒരു ദിവസത്തെ കഥയാണ് ലഡു പറയുന്നത്. കോളജ് സഹപാഠികളായ കുറച്ചു കൂട്ടുകാര്‍ തങ്ങളുടെ സുഹൃത്ത് വിനുവിനായി അവന്‌റെ കാമുകിയെ അവളുടെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടു പോകാന്‍ ഒരു മാരുതി ഒമ്‌നി വാനില്‍ യാത്ര തിരിക്കുന്നതും ഇവര്‍ ചെന്നുപെടുന്ന എടാകൂടങ്ങളുമാണ് ചിത്രം പറയുന്നത്.
സുഹൃത്തിന്‌റെ കാമുകി ആരെന്നറിയാതെ യാത്രതിരിക്കുന്ന ഇവര്‍ അവസാനം മാത്രമാണ് തങ്ങള്‍ പിന്നാലെ നടന്ന പെണ്ണിനെയാണ് തട്ടിക്കൊണ്ടു വരേണ്ടതെന്നറിയുന്നത്. ഇവരുടെ പ്രണയത്തിനു വെറും 23 ദിവസം മാത്രമാണ് പഴക്കം.
ഇത്രയും ചെറിയ ദിവസത്തെ മാത്രം പരിചമുള്ള ഒരു ചെറുപ്പക്കാരനൊപ്പം ഇറങ്ങിപോരാന്‍ ഏതെങ്കിലും ഒരു പെണ്ണ് തുനിയുമോ? ഇനി തുനിഞ്ഞാല്‍ അതിനു പിന്നിലെ കാരണമെന്തായിരിക്കും? ഈ ചോദ്യങ്ങള്‍ക്കുളള ഉത്തരം ലഡു നല്‍കുന്നു.
അരുണ്‍ജോര്‍ജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് എസ് വിനോദ് കുമാറാണ്. സാഗര്‍ സത്യനാണ് തിരക്കഥ. രാജേഷ് മുരുഗേഷന്‍ സംഗീതവും, ഗൗതം ശങ്കര്‍ കാമറയും കൈാര്യം ചെയ്തിരിക്കുന്നു.
തിരക്കഥയിലെ ചെറിയ ചെറിയ പോരായ്മകള്‍ ചിത്രത്തെ ആകെ ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ക്ലൈമാക്‌സ് രംഗങ്ങളില്‍. എഡിറ്റിങ് ശരാശരി നിലവാരം മാത്രം പുലര്‍ത്തുന്നു. എന്നിരുന്നാലും തമാശ ആസ്വദിക്കാന്‍ സാധിക്കുന്നവര്‍ക്ക് ഒരിക്കല്‍ കണ്ടിരിക്കാവുന്ന ചിത്രമാണ് ലഡു.