ആകാശത്തുനോക്കി നടന്ന ആകാശ് ഭൂമിയിൽ നോക്കി നടക്കുന്ന പ്രകാശൻ ആകുന്ന കഥയാണ് "ഞാൻ പ്രകാശൻ'. നീണ്ട പതിനാറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഒന്നിച്ച ശ്രീനിവാസൻ- സത്യൻ അന്തിക്കാട് ഹിറ്റ് കൂട്ടുകെട്ട് വീണ്ടും തീയറ്ററുകളിൽ ചിരിപ്പൂരമൊരുക്കുകയാണ്. അതിന് നിമിത്തമായത് മലയാളത്തിലെ മികച്ച യുവതാരങ്ങളിലൊരാളായ ഫഹദ് ഫാസിലും.