വീട്ടില്‍ വോട്ടിൽ വ്യാപക ക്രമക്കേട്: പത്തനംതിട്ടയിലും കോഴിക്കോട്ടും ഉദ്യോഗസ്ഥർക്കെതിരേ നടപടി
വീട്ടില്‍ വോട്ടിൽ വ്യാപക ക്രമക്കേട്: പത്തനംതിട്ടയിലും കോഴിക്കോട്ടും ഉദ്യോഗസ്ഥർക്കെതിരേ നടപടി
Monday, April 22, 2024 5:41 AM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ല്‍ മ​രി​ച്ച​യാ​ളു​ടെ പേ​രി​ല്‍ ക​ള്ള​വോ​ട്ട്. ആ​റ​ന്മു​ള കാ​രി​ത്തോ​ട്ട സ്വ​ദേ​ശി അ​ന്ന​മ്മ​യു​ടെ പേ​രി​ല്‍ മ​രു​മ​ക​ള്‍ അ​ന്ന​മ്മ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തിയെത്തുട​ര്‍ന്ന് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ബി​എ​ല്‍ഒ​യെ​യും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍കൂ​ടി​യായ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ സ​സ്‌​പെ​ന്‍ഡ് ചെ​യ്തു.

ആ​റ​ന്മു​ള അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ല്‍ 144-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ ജോ​ര്‍ജി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ​യു​ടെ (സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍) വോ​ട്ട് വീ​ട്ട് വോ​ട്ടിം​ഗ് തെ​റ്റാ​യി ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. സ്‌​പെ​ഷ​ല്‍ പോ​ള്‍ ഓ​ഫീ​സ​ര്‍മാ​രാ​യ എ. ​ ദീ​പ (കോ​ന്നി റി​പ്പ​ബ്ലി​ക്ക​ന്‍ വി​എ​ച്ച്എ​സ്), ക​ല.എ​സ്. തോ​മ​സ് ( മ​ന്ന​ങ്ക​ര​ചി​റ ജി​യു​പി​എ​സ്), ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍ പി. ​അ​മ്പി​ളി എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍ഡ് ചെ​യ്ത​ത്.


മ​രി​ച്ച അ​ന്ന​മ്മ​യു​ടെ വോ​ട്ട് തെ​റ്റാ​യി മ​ക​ന്‍ മാ​ത്യുവി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ചെ​യി​തി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​വ​രു​ടെ പേ​രി​ല്‍ ക്രി​മി​ന​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യ​താ​യും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. വാ​ര്‍ഡ് മെം​ബ​റും ബി​എ​ല്‍ഒ​യും ഒ​ത്തു​ക​ളി​ച്ചാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ക്കു ല​ഭി​ച്ച പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.