കൊച്ചി: ഈ വര്‍ഷത്തെ ഡോ. സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മതസൗഹാര്‍ദത്തിനു നല്കിയ നിസ്തുല സംഭാവനകള്‍ പരിഗണിച്ച് പാണക്കാട് തറവാടിന് ഡോ. സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്കാരം നല്‍കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മേയ് 12ന് മലപ്പുറത്ത് നടക്കുന്ന സാഹിത്യോത്സവത്തില്‍ പാണക്കാട് തറവാട്ടിലെ മുതിര്‍ന്ന അംഗം സാദിഖലി ശിഹാബ് തങ്ങള്‍ പുരസ്കാരം ഏറ്റുവാങ്ങും.
വിവിധ വിഭാഗങ്ങളില്‍ കാര്‍ത്തിക ചന്ദ്രന് (ജ്യോതിര്‍ഗമയ പുരസ്കാരം), സിജിത അനില്‍ (സാഹിത്യ ശ്രേഷ്ഠ പുരസ്കാരം), വി.ജി. തമ്പി (നോവല്‍), എസ്. സജിനി (കഥ), മനോ ജേക്കബ് (ആത്മകഥ), സുരേഷ് വര്‍മ (പ്രവാസസാഹിത്യം), രമാ പിഷാരടി (കവിത), ശ്രീജിത്ത് അരിയല്ലൂര്‍ (ഗദ്യ കവിത), ഡോ.പി.റോസ് മേരി ജോര്‍ജ് (പഠനം), നന്ദിനി മേനോന് (യാത്രാവിവരണം), ശിവരാജന് കോവിലഴികം, സദാനന്ദന് പാണാവള്ളി (ബാലസാഹിത്യം) എന്നിവരും ജൂറി സ്പെഷല്‍ പുരസ്കാരത്തിന് ഷമിന ഹിഷാം, ബിന്ദു മരങ്ങാട്, ഗിരീഷ് വര്‍മ ബാലുശേരി, എ.എസ്. അഭിരാമി എന്നിവരും അര്‍ഹരായി.
11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പത്രസമ്മേളത്തില്‍ ചെയര്മാന് ടി.ജി. വിജയകുമാര്‍, പ്രഫ. ബി. ജയലക്ഷ്മി, ബി. രാമചന്ദ്രന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.