ബില്‍ ഗേറ്റ്സ് ഫൌണ്േടഷനെ നിരീക്ഷിക്കുന്നില്ലെന്നു കേന്ദ്രം
Thursday, May 7, 2015 12:28 AM IST
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്കു പിന്തുണ നല്‍കിയ ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും ചേര്‍ന്നു നടത്തുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്േടഷനെ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്െടന്ന പ്രചാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടന പബ്ളിക് ഹെല്‍ത്ത്് ഫൌണ്േടഷന്‍ ഒഫ് ഇന്ത്യക്ക് (പിഎച്ച്എഫ്ഐ) വന്‍തുക സംഭാവന നല്‍കിയതിനെത്തുടര്‍ന്നു സര്‍ക്കാര്‍ നിരീക്ഷണം തുടങ്ങി എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍, നിലവില്‍ അത്തരം നീക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയ വക്താവ് കെ.എസ് ധട്വാലിയ വ്യക്തമാക്കിയത്. പിഎച്ച്എഫ്ഐയുടെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണങ്ങളോ നിരീക്ഷണമോ ആരംഭിച്ചിട്ടുണ്േടാ എന്നതു വ്യക്തമല്ല. ഫൌണ്േടഷന്‍ മരുന്നു കമ്പനികള്‍, ഐടി സ്ഥാപനങ്ങള്‍ എന്നിവയുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതികള്‍ക്കുള്ള കോര്‍പറേറ്റ് ഫണ്ടുകള്‍ സമാഹരിച്ചിരുന്നു. പ്രതിരോധ കുത്തിവയപുകള്‍ക്കു പ്രചാരണം നല്‍കുന്നതാണ് ഇവരുടെ പ്രവര്‍ത്തനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.