ഇലക്ട്രോണിക്സ് ഭൂപടത്തിലേക്കു കേരളത്തെ നയിച്ച കെ.പി.പി. നമ്പ്യാര്‍
ഇലക്ട്രോണിക്സ് ഭൂപടത്തിലേക്കു കേരളത്തെ നയിച്ച കെ.പി.പി. നമ്പ്യാര്‍
Wednesday, July 1, 2015 12:21 AM IST
ബംഗളൂരു: ഐടി വന്‍ വ്യവസായമായി വളരുന്നതിന് ഏറെ മുമ്പ് ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഭൂപടത്തില്‍ കേരളത്തിനു സ്ഥാനം നേടിക്കൊടുത്തത് കെ.പി.പി നമ്പ്യാരും ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ആദ്യ പൊതുമേഖലാ ഇലക്ട്രോണിക് വികസന കോര്‍പറേഷനായ കെല്‍ട്രോണുമായിരുന്നു.

1997ല്‍ കോഴിക്കോട് ഐഐഎം സ്ഥാപിച്ചപ്പോള്‍ അതിന്റെ ചെയര്‍മാനായി. 1992ല്‍ ടെലികോം മേഖലയിലെ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്വന്തം വ്യവസായ ഗ്രൂപ്പായ നാംടെക് സ്ഥാപിച്ചു.

നാംടെക്കിന്റെ അധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. 1991ലാണ് ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്കായ തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് എന്ന ആശയം കൊണ്ടുവന്നത്. ലോക മലയാളി കൌണ്‍സില്‍ പ്രസിഡന്റുമായിരുന്നു. 2006ല്‍ രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ഇതുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഭാര്യമാര്‍: ഉമാദേവി, പരേതയായ മാര്‍ഗരി. മക്കള്‍: സരോജിനി നമ്പ്യാര്‍, കിരണ്‍, പരേതനായ പദ്മന്‍ ജി. നമ്പ്യാര്‍. മരുമക്കള്‍: ആനറ്റ് ജയിന്‍, കിന്നരി. സഹോദരങ്ങള്‍: കമലാക്ഷി, കെ.പി. രാമചന്ദ്രന്‍, സരോജിനി, ജാനകി, കെ.പി.എന്‍. കുട്ടി, കെ.പി. പ്രഭാകരന്‍, ഗിരിജ, പരേതരായ ഉണ്ണികൃഷ്ണന്‍, ഗൌരി. സഹോദരങ്ങള്‍: നാരായണന്‍കുട്ടി, പ്രഭാകരന്‍, ഉണ്ണിക്കൃഷ്ണന്‍, രാമചന്ദ്രന്‍, കമലാക്ഷി, ഗൌരി, ഗിരിജ, സരോജിനി, ജാനകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.