ഇന്ദ്രാണിയുടെ നില ഗുരുതരമായി തുടരുന്നു
ഇന്ദ്രാണിയുടെ നില ഗുരുതരമായി തുടരുന്നു
Sunday, October 4, 2015 11:44 PM IST
മുംബൈ: ഷീന ബോറ വധക്കേസി ല്‍ ആരോപണവിധേയായി ജുഡീഷല്‍ കസ്റഡിയില്‍ കഴിയവേ ആത്മഹത്യാശ്രമം നടത്തി ആശുപത്രിയിലായ നയന്‍ എക്സ് മാധ്യമ വിഭാഗം മുന്‍ മേധാവി ഇന്ദ്രാണി മുഖര്‍ജിയുടെ നില ഗുരുതരമായി തുടരുന്നു. അമിതമായി ഉറക്ക ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ ഇന്ദ്രാണിയെ വെള്ളിയാഴ്ചയാണ് ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അടുത്ത 48 മണിക്കൂര്‍കൂടി കഴിഞ്ഞേ ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്ന് ആശുപത്രി ഡീന്‍ ഡോ. ടി.പി. ലഹാനെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വെന്റിലേറ്ററില്‍ നിരീക്ഷണത്തിലാണിപ്പോള്‍. ഉള്ളില്‍ച്ചെന്ന മയക്കുമരുന്നിനെ സംബന്ധിച്ചുള്ള പരിശോധനാഫലം ഇന്നേ ലഭിക്കൂ എന്നും ഡോ. ലഹാനെ അറിയിച്ചു.

അതിനിടെ ഇന്ദ്രാണിയുടെ വക്കീല്‍ ആശുപത്രിയില്‍ അവരെ കാണാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി പ്രാദേശിക കോടതിയെ സമീപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.