പ്രമുഖ ആഗ്ലോ ഇന്ത്യൻ നേതാവ് നീൽ ഒബ്രിയൻ അന്തരിച്ചു
പ്രമുഖ ആഗ്ലോ ഇന്ത്യൻ നേതാവ് നീൽ ഒബ്രിയൻ അന്തരിച്ചു
Friday, June 24, 2016 1:25 PM IST
കോൽക്കത്ത: പ്രമുഖ ആഗ്ലോ ഇന്ത്യൻ നേതാവും തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രയന്റെ പിതാവുമായ നീൽ ഒബ്രിയാൻ (82) അന്തരിച്ചു. പിതാവിന്റെ മരണവാർത്ത ഡെറിക് ഒബ്രിയാൻ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. മുൻ ലോക്സഭാംഗമായ നീൽ ഒബ്രയൻ മൂന്നു തവണ പശ്ചിമബംഗാൾ നിയമസഭയിലെ ആഗ്ലോ ഇന്ത്യൻ നോമിനിയായിരുന്നു.

കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സിഐഎസ്സിഇ) ചെയർമാൻ, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് മാനേജിംഗ് ഡയറക്ടർ, ആഗ്ലോ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇൻ–ചീഫ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഫ്രാങ്ക് ആന്റണി ഗ്രൂപ്പ് ഓഫ് സ്കൂൾ മേധാവിയാണ്. ഭാര്യ: ജോയ്സി. മക്കൾ: ഡെറിക്, ആൻഡി, ബാരി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.