വ്യോമസേനയ്ക്കു തേജസ് വിമാനവ്യൂഹം
Thursday, June 30, 2016 12:16 PM IST
ബംഗളൂരു: വ്യോമസേനയുടെ പോരാട്ടവീര്യത്തിനു കരുത്തു പകർന്നു തേജസ് യുദ്ധവിമാനങ്ങളുടെ പുതിയ വ്യൂഹം നിലവിൽവരുന്നു. രണ്ട് തേജസ് യുദ്ധവിമാനങ്ങളും ഒരു പരിശീലകനും ഉൾപ്പെടുന്നതാണു പുതുതായി രൂപീകരിച്ച വ്യൂഹം.

സതേൺ എയർ കമാൻഡിലെ എയർമാർഷൽ ജസ്ബിർ വാലിയ വിമാനം കമ്മീഷൻചെയ്യും. ഏറെ പഴക്കമുള്ള മിഗ്–21 നു പകരം കനത്ത പ്രഹരശേഷിയുള്ള വ്യൂഹത്തെ സേന ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു. ബംഗളൂരുവിലാണു തേജസ് വിമാനങ്ങൾ തത്കാലം പ്രവർത്തിക്കുക. ഒന്നുരണ്ടുവർഷങ്ങൾക്കുള്ളിൽ കോയമ്പത്തൂരിനു സമീപമുള്ള സുലൂർ വ്യോമകേന്ദ്രത്തിലേക്കു മാറ്റും.തദ്ദേശിയമായി വികസിപ്പിച്ചെടുത്തതാണു ഭാരക്കുറവുള്ള തേജസ് യുദ്ധവിമാനങ്ങൾ. 13,500 കോടിയോളം രൂപയാണു പദ്ധതിയുടെ ചെലവ്. ഓരോ വിമാനത്തിനും 270 കോടിരൂപയോളം വിലയുണ്ട്. തേജസ് യുദ്ധവിമാനങ്ങൾ നാളെ മുതൽ പ്രവർത്തന സജ്‌ജമാകും. ഹിന്ദുസ്‌ഥാൻ എയർനോട്ടിക്സ് ലിമിറ്റഡാണ് വിമാനം നിർമിക്കുന്നത്. ഈവർഷം ആറും അടുത്തവർഷം എട്ടും തേജസ് വിമാനങ്ങൾ വ്യോമസേനയ്ക്ക് നൽകാനാണ് പദ്ധതി. തുടർന്നുള്ള രണ്ടുവർഷങ്ങളിൽ 16 വിമാനങ്ങൾകൂടി സേനയിൽ എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.