ജനതാദർശൻ നടപ്പാക്കും: രാഹുൽഗാന്ധി
ജനതാദർശൻ നടപ്പാക്കും: രാഹുൽഗാന്ധി
Friday, July 29, 2016 1:03 PM IST
ലക്നോ: പാർട്ടിയുടെ പ്രതാപം വീണ്ടെടുത്തു കൂടുതൽ ജനകീയമാക്കുന്നതിനു പുതിയ പദ്ധതിയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി. രാജ്യത്തെ ജനങ്ങളുമായി ആഴ്ചയിലൊരിക്കൽ സംവദിക്കുന്നതിനായി ജനതാ ദർശൻ എന്ന പദ്ധതിയാണു രാഹുൽ പ്രഖ്യാപിച്ചത്.

രാജ്യത്തുടനീളം യാത്ര ചെയ്യേണ്ടി വരുന്നതിനാൽ എപ്പോഴും തിരക്കിലാണെന്നും എന്നാൽ, ഗാന്ധികുടുംബത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ട ആവശ്യകത മനസിലാക്കി സാധാരണ ജനങ്ങൾക്ക് തന്നെ കാണാനും സംസാരിക്കാനും വേണ്ടിയാണ് ജനതാദർശൻ എന്ന പദ്ധതി നടപ്പാക്കുന്നതെന്നും രാഹുൽ പറഞ്ഞു. ഗാന്ധികുടുംബം ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന പരാതിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശിലെ പോലീസ് സ്റ്റേഷനുകൾ ഇന്ന് പാർട്ടി ആസ്‌ഥാനങ്ങളായി മാറിയിരിക്കുകയാണ്. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ തീർച്ചയായും ഈ അവസ്‌ഥയ്ക്ക് മാറ്റം വരുമെന്നും രാഹുൽ ഉറപ്പുനല്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചായിരുന്നു രാഹുൽ പ്രസംഗിച്ചത്. മോദി ഉറപ്പുനൽകിയ ബുള്ളറ്റ് ട്രെയിനിൽ അദ്ദേഹത്തിനും ധനികരായ സുഹൃത്തുകൾക്കും മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂവെന്നും സാധാരണക്കാരന് അതു നോക്കിനിൽക്കാനേ കഴിയൂ എന്നും രാഹുൽ പരിഹസിച്ചു. മോദി സമ്പന്നർക്കായാണു ഭരിക്കുന്നത്. എന്നാൽ, കോൺഗ്രസ് പാവങ്ങളുടെ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.