ബോട്ട് മുങ്ങി ഒഡീഷയിൽ നാലു മരണം
ബോട്ട് മുങ്ങി ഒഡീഷയിൽ നാലു മരണം
Saturday, December 10, 2016 2:34 PM IST
ബർഹാംപുർ(ഒഡീഷ): ഒഡീഷയിലെ ചിൽക്ക തടാകത്തിൽ ബോട്ട് മുങ്ങി നാലു പേർ മരിച്ചു. ഏഴുപേരെ കാണാതായി. സബൂലിയായിൽ വിവാഹത്തിൽ പങ്കെടുത്ത ഇരുപത്തിയൊമ്പതംഗ സംഘം വിനോദയാത്രയ്ക്കായി പോകുമ്പോഴായിരുന്നു അപകടം. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. തെരച്ചിൽ തുടരുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു മുഖ്യമന്ത്രി നവീൻ പട്നായിക് നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.