കൽക്കരിപ്പാടം കേസ്: മധു കോഡയ്ക്ക് എതിരേയുള്ള വിധി സ്റ്റേചെയ്തു
Wednesday, January 3, 2018 1:06 AM IST
ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്ക​രി​പ്പാ​ടം അ​ഴി​മ​തിക്കേസി​ൽ ജാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി മ​ധു കോ​ഡ​യ്ക്കെ​തി​രേ മൂ​ന്നു വ​ർ​ഷം ത​ട​വും 25 ല​ക്ഷം പി​ഴ​യും ശി​ക്ഷ വി​ധി​ച്ച പ്ര​ത്യേ​ക കോ​ട​തി ഉ​ത്ത​ര​വ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. സി​ബി​ഐ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ മ​ധു കോ​ഡ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി.

ജ​നു​വ​രി 22 വ​രെ ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്ത കോ​ട​തി, ഹ​ർ​ജി​യി​ൽ നി​ല​പാ​ട​റി​യി​ക്കാ​ൻ സി​ബി​ഐ​ക്ക് നോ​ട്ടീ​സ​യ​ച്ചു. ജ​നു​വ​രി 18 വ​രെ മ​ധു കോ​ഡ​യ്ക്ക് ഇ​ട​ക്കാ​ല ജാ​മ്യ​വും കോ​ട​തി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ജാ​ർ​ഖ​ണ്ഡി​ലു​ള്ള ക​ൽ​ക്ക​രി ബ്ലോ​ക്കു​ക​ൾ കോ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യു​ള്ള വി​നി അ​യ​ണ്‍ ആ​ൻ​ഡ് സ്റ്റീ​ൽ ഉ​ദ്യോ​ഗ് ലി​മി​റ്റ​ഡി​നു കൈ​മാ​റി​യ​തി​ൽ ക്ര​മ​ക്കേ​ടു​ണ്ടാ​യ സം​ഭ​വ​ത്തി​ലാ​ണ് പ്രതി കളെ ശി​ക്ഷി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.