ഡാർവിൻ സിദ്ധാന്തം: മന്ത്രി സത്യപാൽ സിംഗിനെ തള്ളി പ്രകാശ് ജാവദേക്കർ
ഡാർവിൻ സിദ്ധാന്തം: മന്ത്രി സത്യപാൽ സിംഗിനെ തള്ളി പ്രകാശ് ജാവദേക്കർ
Tuesday, January 23, 2018 10:42 PM IST
ന്യൂ​​ഡ​​ൽ​​ഹി: ചാ​​ൾ​​സ് ഡാ​​ർ​​വി​​ന്‍റെ പ​​രി​​ണാ​​മ സി​​ദ്ധാ​​ന്തം തെ​​റ്റാ​​ണെ​​ന്ന കേ​​ന്ദ്ര സ​​ഹ​​മ​​ന്ത്രി സ​​ത്യ​​പാ​​ൽ സിം​​ഗി​​നെ ത​​ള്ളി കേ​​ന്ദ്ര മാ​​ന​​വ​​ശേ​​ഷി വി​​ക​​സ​​ന​​മ​​ന്ത്രി പ്ര​​കാ​​ശ് ജാ​​വ​​ദേ​​ക്ക​​ർ. ഇ​​ത്ത​​രം പ്ര​​സ്താ​​വ​​ന​​ക​​ൾ ന​​ട​​ത്ത​​രു​​തെ​​ന്നു സ​​ത്യ​​പാ​​ൽ സിം​​ഗി​​നു ജാ​​വ​​ദേ​​ക്ക​​ർ നി​​ർ​​ദേ​​ശം ന​​ല്കി.

ഡാ​​ർ​​വി​​ന്‍റെ പ​​രി​​ണാ​​മ സി​​ദ്ധാ​​ന്തം ശാ​​സ്ത്രീ​​യ​​മാ​​യി തെ​​റ്റാ​​ണെ​​ന്നും സ്കൂ​​ൾ-​​കോ​​ള​​ജ് പാ​​ഠ്യ​​പ​​ദ്ധ​​തി​​യി​​ൽ​​നി​​ന്ന് ഇ​​തൊ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ഔ​​റം​​ഗാ​​ബാ​​ദി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ സ​​ത്യ​​പാ​​ൽ സിം​​ഗ് പ്ര​​സ്താ​​വി​​ച്ചി​​രു​​ന്നു.

ഡാ​​ർ​​വി​​ൻ സി​​ദ്ധാ​​ന്തം തെ​​റ്റാ​​ണെ​​ന്നു തെ​​ളി​​യി​​ക്കാ​​ൻ ദേ​​ശീ​​യ സെ​​മി​​നാ​​ർ വി​​ളി​​ക്കാ​​ൻ പ​​ദ്ധ​​തി​​യി​​ല്ലെ​​ന്നും ശാ​​സ്ത്ര​​ത്തി​​ൽ വെ​​ള്ളം ചേ​​ർ​​ക്കാ​​ൻ ഉ​​ദ്ദേ​​ശ്യ​​മി​​ല്ലെ​​ന്നും പ്ര​​കാ​​ശ് ജാ​​വ​​ദേ​​ക്ക​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.