മിയയുടെ ബോബി: ട്രെയിലർ എത്തി
Thursday, August 10, 2017 11:13 PM IST
മി​യ ജോ​ർ​ജും മ​ണി​യ​ൻ പി​ള്ള രാ​ജു​വി​ന്‍റെ മ​ക​ൻ നി​ര​ഞ്ജ​നും ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന ബോ​ബി​യു​ടെ ട്രെയിലർ പു​റ​ത്തി​റ​ങ്ങി. രണ്ടു മിനിറ്റ് ദൈ​ർ​ഘ്യ​മു​ള്ള ട്രെയിലറിൽ നി​ര​ഞ്ജനും​ മി​യ​യുമാ​ണുള്ള​ത്. ട്രെയിലർ യൂട്യൂബ് ട്രെൻഡിംഗ് പട്ടികയിൽ രണ്ടാമതെത്തിയിട്ടുണ്ട്. മോഹൻലാൽ അടക്കമുള്ള താരങ്ങളും ട്രെയിലർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. നിരഞ്ജന് ആശംസകളുമായാണ് മോഹൻലാലിന്‍റെ പോസ്റ്റ്.

ത​ന്നെ​ക്കാ​ൾ പ്രാ​യം കു​റ​ഞ്ഞ ചെ​റു​പ്പ​ക്കാ​ര​നെ പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ​യാ​ണ് ബോബി. ഷെ​ബി​യാ​ണ് സം​വി​ധാ​നം.

ന​ട​നും നി​ർ​മാ​താ​വു​മാ​യ മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ മ​ക​ൻ നി​ര​ഞ്ജ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണ് ബോ​ബി. നേ​ര​ത്തെ രജ​പു​ത്ര ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത ബ്ലാ​ക്ക് ബ​ട്ട​ർ​ഫ്ലൈയി​ൽ നി​ര​ഞ്ജ​ൻ അ​ഭി​ന​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.