"എന്‍റമ്മേടെ ജിമിക്കി കമ്മൽ..' വെളിപാടിന്‍റെ പുസ്തകത്തിലെ ആദ്യഗാനം
Thursday, August 17, 2017 11:25 PM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ലാ​ൽ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കത്തിലെ "എന്‍റമ്മേടെ ജിമിക്കി കമ്മൽ..' എന്നു തുടങ്ങുന്ന ഗാനം നേരത്തെ പുറത്തുവന്നിരുന്നു, ഇ​പ്പോ​ഴി​താ ഗാനത്തിന്‍റെ വീഡിയോ പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്.

അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ വ​രി​ക​ൾ​ക്ക് ഷാ​ൻ റ​ഹ്മാ​ൻ ഈ​ണം പ​ക​ർ​ന്ന് വി​നീ​ത് ശ്രീ​നി​വാ​സ​നും ര​ഞ്ജി​ത് ഉ​ണ്ണി​യും ചേ​ർ​ന്ന് ആ​ല​പി​ച്ചി​രി​ക്കു​ന്ന നാ​ട​ൻ പാ​ട്ടി​ന്‍റെ ഈ​ണ​ത്തി​ലു​ള്ള ഗാനത്തിൽ കോളജിലെ ആഘോഷരംഗങ്ങളാണുള്ളത്. സലിം കുമാർ, അന്ന രേഷ്മ തുടങ്ങിയവരും ഗാനത്തിലെത്തുന്നു.

ബെ​ന്നി പി. ​നാ​യ​ര​ന്പ​ലം തി​ര​ക്ക​ഥ എ​ഴു​തി ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന ചി​ത്രം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.