പ്രണവിന്‍റെ ആദിയുടെ ട്രെയിലർ എത്തി
Thursday, December 21, 2017 6:54 AM IST
പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന "ആദി' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. പ്രണവ് തന്നെയാണ് ട്രെയിലർ ഫേസ്ബുക്കിൽ പങ്കുവച്ചത്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ പ്രണവിനൊപ്പം ലെന, സിദ്ദിഖ്, അനുശ്രീ, അദിതി രവി തുടങ്ങിയവരും എത്തുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആന്‍റണി പെരുന്പാവൂരാണ്. അനിൽ ജോണ്‍സണാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. ചിത്രത്തിനായി പ്രണവ് ഏറെ തയാറെടുപ്പുകൾ നടത്തിയിരുന്നു. അഭ്യാസപ്രകടനമായ പാർക്കൗർ അഭ്യസിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.