പിഷാരടി പറഞ്ഞ ആ സർപ്രൈസുമായി ഔസേപ്പച്ചൻ എത്തി
Thursday, March 22, 2018 6:14 PM IST
ജ​യ​റാം, കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന പ​ഞ്ച​വ​ർ​ണ​ത​ത്ത​യു​ടെ പ​ശ്ചാ​ത്ത​ല സം​ഗീ​തം തി​ട്ട​പ്പെ​ടു​ത്തു​ന്ന വേ​ള​യി​ൽ ആ​രാ​ധ​ക​ർ​ക്ക് സ​ർ​പ്രൈ​സു​മാ​യി ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ര​മേ​ശ് പി​ഷാ​ര​ടി രംഗത്തെത്തിയിരുന്നു. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ത് അ​റി​യി​ച്ച​ത്.

സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഒൗ​സേ​പ്പ​ച്ച​ന്‍റെ ഇ​ഷ്ട​ഗാ​നം ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ക​മ​ന്‍റ് ചെ​യ്യാ​നാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തി​നു ശേ​ഷ​മാ​യി​രി​ക്കും സ​ർ​പ്രൈ​സ് എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കിയിരുന്നു. മാ​ത്ര​മ​ല്ല ഒൗ​സേ​പ്പ​ച്ച​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​വും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചി​രുന്നു.

ആരാധകരിൽ ഭൂരിഭാഗവും പറഞ്ഞ ഉണ്ണികളെ ഒരു കഥപറയാം എന്ന ഗാനം വയലിനിൽ വായിച്ചാണ് ഇരുവരും സർപ്രൈസ് സമ്മാനം ഏവർക്കും സമ്മാനിച്ചത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പിഷാരടി താൻ വാഗ്ദാനം ചെയ്ത സർപ്രൈസ് സമ്മാനം ഏവർക്കുമായി പങ്കുവെച്ചത്. പാട്ടിന്‍റെ കൂട്ടുകാർക്ക് ഒൗസേപ്പച്ചൻ സാറിന്‍റെ സ്നേഹോപഹാരം എന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ മനോഹരമായ വീഡിയോ പങ്കുവെച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.