ഉരുക്ക് ഡാ..! ഇടിവെട്ട് ഡയലോഗുമാ‍യി ഉരുക്ക് സതീശന്‍റെ ട്രെയിലർ
Friday, April 27, 2018 4:11 PM IST
സന്തോഷ് പണ്ഡിറ്റിന്‍റെ പുതിയ ചിത്രമായ ഉരുക്ക് സതീശന്‍റെ ട്രെയിലർ പുറത്തിറങ്ങി. പണ്ഡിറ്റ് തന്നെയാണ് ഫേസ്ബുക്ക് പേജിൽ ട്രെയിലർ പങ്കുവച്ചത്. പന്ത്രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലറിൽ താരത്തിന്‍റെ പഞ്ച് ഡയലോഗുകളും ഗാനരംഗങ്ങളും സംഘട്ടനരംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

തലമൊട്ടയടിച്ച് വ്യത്യസ്തമായ മേക്കോവറിലാണ് സന്തോഷ് പണ്ഡിറ്റ് തന്‍റെ ഏഴാമത്തെ ചിത്രമായ ഉരുക്കു സതീശനില്‍ എത്തുന്നത്. ചിരഞ്ജീവി ഐപിഎസ് വെഴ്സസ് നീലിമ നല്ല കുട്ടിയാണ് എന്ന ചിത്രത്തിനു ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. പതിവുപോലെ ഛായാഗ്രഹണം ഒഴിച്ചുള്ള ചിത്രത്തിലെ എല്ലാ പ്രധാനപ്പെട്ട ജോലികളും ചെയ്തിരിക്കുന്നത് പണ്ഡിറ്റ് തന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.