ശ്വേത മോഹന്‍റെ മധുരസ്വരത്തിൽ "മെല്ലെ'യിലെ ആദ്യഗാനം
Tuesday, June 6, 2017 11:27 PM IST
നവാഗതനായ ബിനു ഉലഹന്നാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മെല്ലെ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. "കൊഞ്ചി കൊഞ്ചി പൂക്കും' എന്ന് തുടങ്ങുന്ന ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. രാജീവ് ആലുങ്കലിന്‍റെ വരികൾക്ക് ഡോ. ഡൊണാൾഡ് മാത്യു ഈണം പകർന്നിരിക്കുന്നു.

അമിത് ചക്കാലക്കൽ, തനൂജ കാർത്തിക്, ജോജു ജോർജ്, ജോയ് മാത്യു, പി ബാലചന്ദ്രൻ, വിവേക് ഭാസ്‌കർ ഹരിദാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് അനിമയും ചിത്രസംയോജനം സുനീഷ് സെബാസ്റ്റ്യനുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം വിജയ് ജേക്കബിന്‍റേതാണ്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. ത്രിയേക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോണി സി ഡേവിഡ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.