മേ​രി​ക്കു​ട്ടി ഹീ​റോ അ​ല്ല ഷീ​റോ​; സ​ക്സ​സ് ടീ​സ​ർ കാണാം
Saturday, June 23, 2018 4:02 PM IST
ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ര​ഞ്ജി​ത്ത് ശ​ങ്ക​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ ഞാ​ൻ മേ​രി​ക്കു​ട്ടി​യു​ടെ സ​ക്സ​സ് ടീ​സ​ർ എ​ത്തി. തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി കു​തി​ക്കു​ന്ന ചി​ത്ര​ത്തി​ന് സ​മൂ​ഹ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​ൻ വ​ര​വേ​ൽ​പ്പാ​ണ് ല​ഭി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ചി​ത്ര​ത്തി​ന്‍റെ വി​ജ​യ ടീ​സ​ർ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ച​ത്.

ഒ​രു ട്രാ​ൻ​സെ​ക്ഷ്വ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ജ​യ​സൂ​ര്യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ര​ഞ്ജി​ത്ത് ശ​ങ്ക​ർ- ജ​യ​സൂ​ര്യ കൂ​ട്ടു​കെ​ട്ടി​ൽ വി​രി​ഞ്ഞ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ ഞാ​ൻ മേ​രി​ക്കു​ട്ടി​യി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ൾ സ​മൂ​ഹ​ത്തി​ൽ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് തു​റ​ന്നു​കാ​ട്ടി​യ​ത്. അ​സാ​മാ​ന്യ അ​ഭി​ന​യ മി​ക​വ് കാ​ഴ്ച്ച​വെ​ച്ച ജ​യ​സൂ​ര്യ​യു​ടെ ക​രി​യ​റി​ലെ ത​ന്നെ മി​ക​ച്ച ചി​ത്ര​മാ​ണി​തെ​ന്നും തെ​ല്ലും സം​ശ​യി​ക്കേ​ണ്ട​തി​ല്ല.

ജു​വ​ൽ മേ​രി, അ​ജു വ​ർ​ഗീ​സ്, ഇ​ന്ന​സെ​ന്‍റ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഡ്രീം​സ് ആ​ൻ​ഡ് ബി​യോ​ഡ്സി​ന്‍റെ ബാ​ന​റി​ൽ ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ച്ച​ത്. ഇ​രു​വ​രു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​ണ്യാ​ള​ൻ സി​നി​മാ​സാ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.