"ഒരു സിനിമാക്കാരന്‍റെ' ഓഡിയോ മോഹൻലാൽ പുറത്തിറക്കി
Tuesday, June 6, 2017 11:55 PM IST
വിനീത് ശ്രീനിവാസൻ നായകനാകുന്ന "ഒരു സിനിമാക്കാരൻ' എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് നടൻ മോഹൻലാൽ നിർവഹിച്ചു. വിജയ് ബാബു, അന്ന രേഷ്മ രാജൻ, സ്നേഹ ശ്രീകുമാർ, സംവിധായകരായ ലാൽ ജോസ്, ലിയോ തദേവൂസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിൽ റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ, ബി.കെ. ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ബിജിബാലാണ് ഈണം പകർന്നിരിക്കുന്നത്.

ലിയോ തദേവൂസ് സംവിധാനം നിർവഹിക്കുന്ന "ഒരു സിനിമാക്കാര'നിൽ വിനീത് ശ്രീനിവാസനും രജീഷ വിജയനുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ബാബു, അനുശ്രീ, രഞ്ജി പണിക്കർ, ഗ്രിഗറി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം സുധീർ സുരേന്ദ്രനും ചിത്രസംയോജനം രഞ്ജൻ എബ്രഹാമുമാണ്. ഒപ്പസ് പെന്‍റായുടെ ബാനറിൽ തോമസ് പണിക്കരാണ് ചിത്രം നിർമിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.