ബിഗ് ബജറ്റിൽ "സെക്കൻഡ് റെയ്ൻ' എത്തി
Friday, July 14, 2017 9:45 PM IST
ഇരുപതു ലക്ഷത്തോളം ബജറ്റിൽ നിർമിച്ച 'സെക്കൻഡ് റെയ്ൻ' മ്യൂസിക് വീഡിയോ ശ്രദ്ധനേടുന്നു. മഴ മുഖ്യ പശ്ചാത്തലമാവുന്ന, യുവദമ്പതികളുടെ പ്രണയകഥ പറയുന്ന ഈ മ്യൂസിക് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത് ലിജോ അഗസ്റ്റിന്‍, അരുന്ധതി നായര്‍ എന്നിവരാണ്. മൂന്നാറിന്‍റെ ദൃശ്യഭംഗി പകർത്തിയ രംഗങ്ങൾ കൂടാതെ സംഘട്ടന രംഗങ്ങൾ ഉൾപ്പെടുത്തിയ ക്ലൈമാക്സും ആൽബത്തിലുണ്ട്. മലയാളത്തിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247 ആണ് ഗാനം പുറത്തിറക്കിയത്.

മ്യൂസിക് വിഡിയോയിൽ ആർ വേണുഗോപാൽ രചിച്ച് വരുൺ ഉണ്ണി സംഗീതം നൽകിയ "പെയ്യും മഴയെ " എന്ന ഗാനമുണ്ട്. ശ്വേത മോഹനും രഞ്ജിത്ത് ഗോവിന്ദുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

എ കുമാരൻ, പ്രിജിത് എസ് ബി എന്നിവർ സംയുക്തമായി ഛായാഗ്രഹണവും ജിതിൻ ഡി കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. അശ്വിൻ ശിവദാസ് മ്യൂസിക് പ്രോഗ്രാമിംഗ് നിര്‍വഹിക്കുന്നു. ഗിറ്റാർ വായിച്ചിരിക്കുന്നത് സന്ദീപ് മോഹനാണ്. ലില്ലി മാജിക് മീഡിയയുടെ ബാനറിൽ ലിജോ അഗസ്റ്റിൻ മ്യൂസിക് വീഡിയോ നിർമിച്ചിരിക്കുന്നു.