വർണ്യത്തിൽ ആശങ്കയുടെ ട്രെയിലർ എത്തി
Sunday, July 16, 2017 11:45 PM IST
കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി സി​ദ്ധാ​ർ​ഥ് ഭ​ര​തൻ ഒരു​ക്കു​ന്ന വർണ്യത്തിൽ ആശങ്കയുടെ ട്രെയിലർ പുറത്തിറങ്ങി. ഒന്നര മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലർ കുഞ്ചാക്കോ ബോബൻ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

നാടകരചയിതാവും നടനും സംവിധായകനുമായ തൃശൂര്‍ ഗോപാല്‍ജിയാണ് വർണ്യത്തിൽ ആശങ്കയുടെ തിരക്കഥ ഒരുക്കിയത്. ഒ​രി​ക്ക​ലും ചി​രി​ക്കാ​ത്ത കൗട്ട ശി​വ​ൻ എ​ന്ന​യാ​ളു​ടെ വേ​ഷ​ത്തി​ലാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ൻ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ചെ​ന്പ​ൻ വി​നോ​ദ് ജോ​സ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ഷൈ​ൻ ടോം ​ചാ​ക്കോ, ഷ​റ​ഫു​ദീ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. ആ​ഷി​ഖ് ഉ​സ്മാ​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് നാലിന് ചിത്രം തീയറ്ററുകളിലെത്തും.