ഒരു ഐഫോണ്‍ വാങ്ങുക എന്നത് ഏതൊരു സ്മാര്‍ട്ട്ഫോണ്‍ പ്രേമിയുടെയും ആഗ്രഹമാണ്. വലിയ വിലകൊടുക്കേണ്ടിവരുമെന്നതിനാല് ഈ ആഗ്രഹം ഉള്ളിലൊതുക്കുകയാണ് പതിവ്. ഇപ്പോഴിതാ 35,603 രൂപ ഡിസ്കൗണ്ടില്‍ ഐഫോണ്‍ അതും 14 പ്ലസ് സ്വന്തമാക്കാന്‍ അവസരം.
ഫ്ലിപ്കാര്‍ട്ടിലാണ് ഐഫോണിന് വലിയ ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. ഐഫോണ്‍ 14 പ്ലസ് മോഡല്‍ ഇപ്പോള്‍ വന്‍ ഡിസ്കൗണ്ടും ആകര്‍ഷകമായ എക്സ്ചേഞ്ച് ഓഫറുകളും സഹിതം ഫ്ലിപ്കാര്ട്ടില് വില്‍പ്പനയ്ക്ക് സജ്ജമായിട്ടുണ്ട്.
ഏറ്റവും പുതിയ ഐഫോണ്‍ 15 സീരീസ് ഫോണുകളുടെ ലോഞ്ചിന് ശേഷം ഐഫോണ്‍ 14 പ്ലസിന് യഥാർഥത്തില്‍ 79,900 രൂപയാണ് വില. എന്നാല്‍ ഇതിനെക്കാള്‍ കുറഞ്ഞ വിലയില്‍ ഫ്ലാറ്റ് ഡിസ്കൗണ്ട് സഹിതം ഫ്ലിപ്കാര്‍ട്ട് ഈ ഫോണ്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു.
എന്നാല്‍ 16 ശതമാനം ഡിസ്കൗണ്ടോടെ 66,999 രൂപ വിലയില്‍ ഐഫോണ്‍ 14 പ്ലസ് മോഡല്‍ സ്വന്തമാക്കാമെന്ന് ഫ്ലിപ്കാര്‍ട്ട് പറയുന്നു. പഴയ ഐഫോണ്‍ 13, അല്ലെങ്കില്‍ ഐഫോണ്‍ 13 മിനി പോലുള്ളവ എക്സ്ചേഞ്ച് ചെയ്തുകൊണ്ട് 23,000 രൂപ വരെ അധിക ഡിസ്കൗണ്ടും ഫ്ലിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈ എക്സ്ചേഞ്ച് ഓഫര്‍ പ്രയോജനപ്പെടുത്തിയാല്‍ ഐഫോണ്‍ 14 പ്ലസ് വെറും 44,297 രൂപയ്ക്ക് വാങ്ങാം, അതായത് 50,000 രൂപയില്‍ താഴെ വിലയില്‍ ഐഫോണ്‍ 14 പ്ലസ് മോഡല്‍ സ്വന്തമാക്കാം. ആകെ 35,603 രൂപയുടെ ലാഭം ഇവിടെ നേടാനാകും.
ഐഫോണ്‍ 14 പ്ലസിന്റെ പ്രധാന ഫീച്ചറുകള്‍
എ15 ബയോണിക് ചിപ്സെറ്റാണ് ഐഫോണ്‍ 14 പ്ലസിന്റെ കരുത്ത്. ഇതോടൊപ്പം 5 എന്‍എം പ്രൊസസോറോടുകൂടി ഹെക്സാ കോര്‍ സിപിയു, 5 കോര്‍ ഗ്രാഫിക്സുള്ള ആപ്പിള്‍ ജിപിയു എന്നിവയും ഉണ്ട്.
6 ജിബി റാം 128 ജിബി/ 256 ജിബി/ 512 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റുകളില്‍ ഐഫോണ്‍ 14 പ്ലസ് ലഭ്യമാണ്. ഐഫോണിലെ കാമറ മികവ് പ്രശസ്തമാണ്. അള്‍ട്രാവൈഡ് ലെന്‍സ് ഉള്‍പ്പെടെ ഡ്യുവല്‍ 12 എംപി ലെന്‍സുകള്‍ ഇതിലുണ്ട്.
ഡ്യുവല്‍ എല്‍ഇഡി- ഡ്യുവല്‍ടോണ്‍ ഫിനീഷ്, എച്ച്ഡിആര്‍, 4കെ വീഡിയോ റിക്കാര്‍ഡിംഗ് എന്നീ ഫീച്ചറുകളുമുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി എച്ച്ഡിആര്‍, 4കെ വീഡിയോ റിക്കാര്ഡിംഗുള്ള 12 എംപി ഫ്രണ്ട് കാമറയും ഇതിലുണ്ട്.
4352എംഎച്ച് ബാറ്ററി, 5ജി ബാന്‍ഡുകള്‍, ഐപി68, ആപ്പിള്‍ പേ സര്‍ട്ടിഫിക്കേഷനും ഈ ഐഫോണ്‍ 14 പ്ലസ് മോഡലിന്റെ സവിശേഷതകളാണ്.