വാട്സ്ആപ്പി​ൽ തി​ള​ങ്ങാ​ൻ മെ​റ്റാ എ​ഐ
വാട്സ്ആപ്പി​ൽ തി​ള​ങ്ങാ​ൻ മെ​റ്റാ എ​ഐ
Tuesday, April 16, 2024 10:16 AM IST
സോനു തോമസ്
ഇ​ൻ​സ്റ്റാ​ഗ്രാം, മെ​സ​ഞ്ച​ർ എ​ന്നി​വ​യ്ക്ക് പി​ന്നാ​ലെ വാട്സ്ആപ്പി​ലും മെ​റ്റാ എ​ഐ പ​രീ​ക്ഷി​ച്ച് ഫേ​സ്ബു​ക്ക് മാ​തൃ​സ്ഥാ​പ​ന​മാ​യ മെ​റ്റ.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ചാ​റ്റ്ബോ​ട്ടാ​യ മെ​റ്റാ എ​ഐ ഇ​ന്ത്യ​യി​ല​ട​ക്കം ചി​ല രാ​ജ്യ​ങ്ങ​ളി​ലെ ചു​രു​ക്കം വാ​ട്ട്സ്ആ​പ്പ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ മാ​ത്ര​മേ നി​ല​വി​ൽ മെ​റ്റ എ​ഐ പ്ര​വ​ർ​ത്തി​ക്കൂ. എ​ന്തി​നെ​ക്കു​റി​ച്ചും ഈ ​ചാ​റ്റ്ബോ​ട്ടു​മാ​യി സം​സാ​രി​ക്കാ​നും ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നും സാ​ധി​ക്കു​ന്ന​താ​ണ്.

വ്യ​ക്തി​പ​ര​മാ​യ മെ​സേ​ജു​ക​ളി​ലും ഗ്രൂ​പ്പ് മെ​സേ​ജു​ക​ളി​ലും മെ​റ്റാ എ​ഐ ഉ​പ​യോ​ഗി​ക്കാം. ഗ്രൂ​പ്പി​ലു​ള്ള മ​റ്റ് അം​ഗ​ങ്ങ​ൾ​ക്ക് കാ​ണാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നോ ഉ​പ​ദേ​ശം തേ​ടാ​നോ ഇ​തു​വ​ഴി സാ​ധി​ക്കും.

ഉ​ദാ​ഹ​ര​ണ​ത്തി​ന് ഗ്രൂ​പ്പി​ലു​ള്ള അം​ഗ​ങ്ങ​ൾ ഒ​രു യാ​ത്ര പ്ലാ​ൻ ചെ​യ്യു​ക​യാ​ണെ​ന്ന് വി​ചാ​രി​ക്കു​ക. യാ​ത്ര​യെ സം​ബ​ന്ധി​ക്കു​ന്ന സ്ഥ​ലം, അ​വി​ടേ​ക്കു​ള്ള വ​ഴി, താ​മ​സം, ഭ​ക്ഷ​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ മെ​റ്റാ എ​ഐ ചോ​ദി​ക്കാം.


മ​റു​പ​ടി​ക്കൊ​പ്പം ഗൂ​ഗി​ൾ​ ലി​ങ്കും മെ​റ്റാ ന​ൽ​കും. വ്യ​ക്തി​പ​ര​മാ​യ ചാ​റ്റു​ക​ളി​ലും മെ​റ്റാ എ​ഐ ഇ​ത്ത​ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കാം.

മെ​റ്റാ എ​ഐ​യെ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം?

വാട്സ്ആപ്പി​ൽ മെ​റ്റാ എ​ഐ ചാ​റ്റ് ബോ​ട്ടു​മാ​യി സം​ഭാ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​തി​നാ​യി വാ​ട്സ്ആ​പ്പ് തു​റ​ന്ന​തി​ന് ശേ​ഷം ചാ​റ്റ് സ്ക്രീ​ൻ ഓ​പ്പ​ണ്‍ ചെ​യ്ത അ​തി​ൽ​നി​ന്നു "ന്യൂ ​ചാ​റ്റ്’ ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​ണം. ശേ​ഷം അ​തി​ൽ​നി​ന്നു ’മെ​റ്റാ എ​ഐ’ ഐ​ക്ക​ണ്‍ തെ​ര​ഞ്ഞെ​ടു​ത്ത ചാ​റ്റ് ചെ​യ്യാം.

ഗ്രൂ​പ്പു​ക​ളി​ൽ മെ​റ്റാ എ​ഐ ഉ​പ​യോ​ഗി​ക്കാ​ൻ വാട്സ്ആപ്പി​ൽ ആ​വ​ശ്യ​മു​ള്ള ഒ​രു ഗ്രൂ​പ്പ് തു​റ​ന്ന് സ​ന്ദേ​ശം അ​യ​ക്കാ​നു​ള്ള സ്ഥ​ല​ത്ത് ’@’ എ​ന്ന് ടൈ​പ്പു​ചെ​യ്ത് നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് ’മെ​റ്റാ എ​ഐ’ തെ​ര​ഞ്ഞെ​ടു​ക്കു​ക.

"@മെ​റ്റാ എ​ഐ’ എ​ന്ന് പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ എ​ഐ മ​റു​പ​ടി ന​ൽ​കു​ക​യു​ള്ളൂ.