ഇ​ത് മെ​റ്റ​യു​ടെ പു​തി​യ റേ-​ബാ​ന്‍ ഗ്ലാ​സ്!
ഇ​ത് മെ​റ്റ​യു​ടെ പു​തി​യ റേ-​ബാ​ന്‍ ഗ്ലാ​സ്!
Friday, April 26, 2024 12:49 PM IST
സോനു തോമസ്
റേ-​ബാ​നു​മാ​യി സ​ഹ​ക​രി​ച്ച് നി​ര്‍​മ്മി​ച്ച മെ​റ്റ​യു​ടെ സ്മാ​ര്‍​ട്ട് ഗ്ലാ​സു​ക​ള്‍ ഇ​തി​നോ​ട​കം ശ്ര​ദ്ധ​നേ​ടി​യി​ട്ടു​ണ്ട്. സ്റ്റൈ​ല​ന്‍ ഗ്ലാ​സി​ല്‍ നി​ര​വ​ധി ഫീ​ച്ച​റു​ക​ളാ​ണ് റേ-​ബാ​ന്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്.

സ​മാ​ര്‍​ട്ട് ഡി​വൈ​സ് ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് ഗ്ലാ​സു​ക​ള്‍ ഡി​സൈ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. കാ​മ​റ, സ്പീ​ക്ക​റു​ക​ള്‍, മൈ​ക്ക് തു​ട​ങ്ങി​യ​വ​യ്‌​ക്കൊ​പ്പ​മു​ള്ള എ​ഐ ഫീ​ച്ച​റു​ക​ളാ​ണ് മെ​റ്റ റേ-​ബാ​ന്‍ ഗ്ലാ​സി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

ഗ്ലാ​സി​ലെ കാ​മ​റ​യി​ലൂ​ടെ വീ​ഡി​യോ കോ​ള്‍ ചെ​യ്യാ​നും എ​ഐ ഫീ​ച്ച​റു​ക​ള്‍ പ്രൊ​സ​സ് ചെ​യ്യാ​നും ക​ഴി​യും. അ​താ​യി​ത് വീ​ഡി​യോ കോ​ളി​നാ​യി ഫോ​ണി​ലെ കാ​മ​റ​യെ ആ​ശ്ര​യി​ക്കേ​ണ്ട എ​ന്ന് ചു​രു​ക്കം. റീ​ല്‍​സ് റി​ക്കാ​ര്‍​ഡ് ചെ​യ്യാ​നും ഈ ​സ​മാ​ര്‍​ട്ട് ഗ്ലാ​സ് മ​തി.

ഇ​പ്പോ​ഴി​ത ആ ​സ​മാ​ര്‍​ട്ട് ഗ്ലാ​സു​ക​ള്‍ കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷ​ക​മാ​യി റേ-​ബാ​ന്‍ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ്. നി​ങ്ങ​ളു​ടെ കൂ​ടെ എ​ല്ലാ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ചും അ​റി​വു​ള്ള ഒ​രു സു​ഹൃ​ത്തി​നെ​പ്പോ​ലെ​യാ​ണ് റേ-​ബാ​ന്‍ മെ​റ്റാ സ്മാ​ര്‍​ട്ട് ഗ്ലാ​സ് എ​ന്നാ​ണ് മെ​റ്റ​യു​ടെ സി​ഇ​ഒ മാ​ര്‍​ക്ക് സ​ക്ക​ര്‍​ബ​ര്‍​ഗ് ഗ്ലാ​സി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.


യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ഒ​രു വി​ദേ​ശ മെ​നു മ​ന​സി​ലാ​ക്കാ​ന്‍ പാ​ടു​പെ​ടു​ക​യാ​ണോ? നി​ങ്ങ​ള്‍​ക്കാ​യി ടെ​ക്സ്റ്റ് വി​വ​ര്‍​ത്ത​നം ചെ​യ്യാ​ന്‍ ക​ണ്ണ​ട​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക. അ​ത് കൃ​ത്യ​മാ​യി ചെ​യ്യും. മു​ന്നി​ലു​ള്ള സ്ഥ​ല​ത്തെ​ക്കു​റി​ച്ചോ വ​സ്തു​വി​നെ​ക്കു​റി​ച്ചോ സം​ശ​യ​മു​ണ്ടേ​ല്‍ അ​തും ഗ്ലാ​സി​ലെ എ​ഐ പ​രി​ഹ​രി​ക്കും.

"ഹേ​യ് മെ​റ്റാ, നോ​ക്കൂ,...' എ​ന്നൊ​രു ക​മാ​ന്‍​ഡി​ന് ശേ​ഷം നി​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം കി​ട്ടേ​ണ്ട കാ​ര്യം ചോ​ദി​ച്ചാ​ല്‍ മാ​ത്രം മ​തി. മ​ള്‍​ട്ടി​മോ​ഡ​ല്‍ എ​ഐ അ​പ്ഡേ​റ്റും വീ​ഡി​യോ കോ​ളിം​ഗ് ഫീ​ച്ച​റു​ക​ളും അ​മേ​രി​ക്ക​യി​ലെ റേ-​ബാ​ന്‍ മെ​റ്റാ സ്മാ​ര്‍​ട്ട് ഗ്ലാ​സു​ക​ള്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ഇ​തി​ന​കം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

സ്‌​കൈ​ല​ര്‍, ലോ-​ബ്രി​ഡ്ജ് ഹെ​ഡ്ലൈ​ന​ര്‍ ഓ​പ്ഷ​നു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പു​തി​യ ഫ്രെ​യിം ഡി​സൈ​നു​ക​ള്‍, മെ​റ്റാ​യു​ടെ​യും റേ-​ബാ​ന്‍റെ​യും ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ളി​ല്‍ ഇ​പ്പോ​ള്‍ പ്രീ-​ഓ​ര്‍​ഡ​റി​ന് ല​ഭ്യ​മാ​ണ്. മെ​റ്റാ റേ-​ബാ​ന്‍ സ്മാ​ര്‍​ട്ട് ഗ്ലാ​സു​ക​ളു​ടെ പ്രാ​രം​ഭ വി​ല ഏ​ക​ദേ​ശം 25,000 രൂ​പ​യാ​ണ്.