മിതാഷിയുടെ 65 ഇഞ്ച് സ്മാർട് ടിവി
മിതാഷിയുടെ 65 ഇഞ്ച് സ്മാർട് ടിവി
Saturday, July 16, 2016 4:16 AM IST
ഇന്ത്യയിലെ മുൻനിര ഗാർഹികോപകരണ ബ്രാൻഡായ മിതാഷി, 65 ഇഞ്ച് (164 സെമി) സ്മാർട് ടിവി വിപണിയിൽ അവതരിപ്പിച്ചു. വില 98,999 രൂപയാണ്.

138.6 സെന്റി മീറ്റർ, 127 സെന്റി മീറ്റർ, 107.95 സെന്റി മീറ്റർ, 100.33 സെന്റി മീറ്റർ, 80.01 സെന്റി മീറ്റർ എന്നീ വിവിധ സൈസുകളിലുള്ള സ്മാർട് ടെലിവിഷൻ ശ്രേണിയും മിതാഷി വിപണിയിലെത്തിച്ചിട്ടുണ്ട്.
ആൻഡ്രോയ്ഡ് 4–4 പിന്തുണയ്ക്കുന്ന എയർ മൗസ്, ഗൂഗിൾ സ്റ്റോർ, ക്വാഡ്കോർ പ്രോസസർ, എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്ക്രീൻ മിററിംഗ് ഫീച്ചറാണ് മറ്റൊരു പ്രത്യേകത.


മൊബൈൽഫോൺ, ടാബ്, പേഴ്സണൽ കമ്പ്യൂട്ടർ എന്നിവയിൽ നിന്നെല്ലാം ആവശ്യമായതെന്തും ഷെയർ ചെയ്യാൻ സ്ക്രീൻ മിററിംഗ് ഫീച്ചർ വഴി കഴിയും. ബിൽറ്റ് ഇൻ വൈ–ഫൈ ആണ് മറ്റൊരു സവിശേഷത. കമ്പ്യൂട്ടർ, ഗെയിമിംഗ്, ഡിവിഡി പ്ലെയർ, ബ്ലൂ റേ പ്ലേയർ, ഓഡിയോ സിസ്റ്റം, എയർ മൗസ് എന്നിവ ടിവിയുമായി ബന്ധിപ്പിക്കുന്ന 3എച്ച്ഡി എംഐ പോർട്ടാണ് മറ്റൊരു ഘടകം.