ഇൻഡക്ഷൻ സ്പീക്കർ: പുത്തൻ ശബ്ദം
ഇൻഡക്ഷൻ സ്പീക്കർ: പുത്തൻ ശബ്ദം
Thursday, December 15, 2016 6:21 AM IST
4ജി ഇന്റർനെറ്റ് സൗജന്യമായി കിട്ടുന്ന സാഹചര്യത്തിൽ മൊബൈലിലും ടാബിലും സിനിമയും പാട്ടും ആസ്വദിക്കുന്നവരുടെ എണ്ണം കോടിക്കണക്കിനാണ്. ഡോൾബി ശബ്ദാനുഭവം നൽകുന്ന സ്പീക്കറുകൾ കൂട്ടിയിണക്കിയ ഹാൻഡ്സെറ്റുകൾ നിലവിലുണ്ടെങ്കിലും മൊബൈലിലെ ശബ്ദം അത്രപോരാ എന്നു കരുതുന്നവരുണ്ട്. ഇയർഫോണുകൾ ഉപയോഗിക്കാൻ ഇഷ്‌ടമില്ലാത്തവരുമുണ്ട്. ആ കൂട്ടത്തിൽ പെടുന്നവർക്ക് ഇതാ പുതിയൊരു പോർട്ടബിൾ സ്പീക്കർ എത്തി– സീബ്രോണിക്സ് ആംപ്ലിഫൈ ഇൻഡക്്ഷൻ സ്പീക്കർ.

കേബിളുകളോ ബ്ലൂടൂത്ത് കണക്ടിവിറ്റിയോ ആവശ്യമില്ലാതെ ഡ്രോപ് ആൻഡ് പ്ലേ രീതിയിലാണ് ഈ സ്പീക്കർ തയാറാക്കിയിരിക്കുന്നത്. മൊബൈലിന്റെ ശബ്ദം ആംപ്ലിഫൈ ചെയ്യുന്നു എന്നുമാത്രമല്ല, മൊബൈലിൽ സിനിമ ആസ്വദിക്കുന്നവർക്ക് മൊബൈലിന്റെ സ്റ്റാൻഡ് ആയും ഈ സ്പീക്കറിനെ ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് രൂപകല്പന. ഒറ്റനോട്ടത്തിൽ ആകർഷകമായ ഉല്പന്നം, 330 ഗ്രാം മാത്രം കനമുള്ളതിനാൽ ഉപയോഗിക്കാനും എളുപ്പം.

ഉപയോഗം

നേരത്തേ പറഞ്ഞതുപോലെ ബ്ലൂടൂത്ത് കണക്്ഷനോ വൈ–ഫൈ ജോടിയാക്കലോ കേബിൾ കുത്തലോ ഒന്നും വേണ്ട. ഇൻഡക്ഷൻ സ്പീക്കർ ഓൺ ആക്കി മൊബൈലിൽ പാട്ട് ഓൺ ചെയ്ത് ഹോൾഡറിൽ യഥാസ്‌ഥാനത്ത് വയ്ക്കുക. മൊബൈലിന്റെ സ്പീക്കർ ആംപ്ലിഫൈയുടെ നിർദിഷ്‌ട സ്‌ഥാനത്തു വരുന്നവിധത്തിൽ വേണം വയ്ക്കാൻ.

ശബ്ദം ഇൻഡക്ഷൻ സ്പീക്കറിലൂടെ കൂടുതൽ വ്യക്‌തവും ദൃഢവുമായി കേൾക്കാം. ശബ്ദനിയന്ത്രണം മൊബൈലിൽത്തന്നെ സാധ്യമാകും. 3 വാട്ട് ആണ് ഔട്ട്പുട്ട് പവർ. കൂട്ടായിരുന്നു സിിമകാണാൻ ധാരാളം. എന്നാൽ കൂടുതൽ ശക്‌തമായ ശബ്ദം ആവശ്യമുള്ളവർക്ക് ഈ സ്പീക്കർ മതിയാകില്ല.


ഡിസൈൻ, ചാർജിംഗ്

മികച്ച രൂപഭംഗിയാണ് ഏതാണ്ട് പിരമിഡ് ആകൃതിയിലുള്ള ആംപ്ലിഫൈക്ക്. എൽഇഡി ഇൻഡിക്കേറ്ററോടെ പവർ സ്വിച്ച് മുന്നിൽതന്നെ നൽകിയിരിക്കുന്നു. സ്പീക്കർ അടിഭാഗത്താണ് ഉറപ്പിച്ചിരിക്കുന്നത്. കറുത്ത നിറത്തിലുള്ള റബർ ഗ്രിപ്പോടെയാണ് ഡിസൈൻ. (അതേസമയം വിൻഹി എന്ന ബ്രാൻഡും ഇതേ മാതൃകയിൽ ഇൻഡക്ഷൻ സ്പീക്കർ പുറത്തിറക്കിയിട്ടുണ്ട്. നിയർ ഫീൽഡ് ടെക്നോളജി ഉപയോഗപ്പെടുത്തുന്ന ഇതിന് വില വളരെക്കൂടുതലാണ്).

ചാർജിംഗ് സ്ലോട്ടും ഓക്സ് ജാക്കും പിൻവശത്തുണ്ട്. മൈക്രോ യുഎസ്ബി ചാർജിംഗ് കേബിൾ സ്പീക്കറിനൊപ്പം ലഭ്യമാണ്. കംപ്യൂട്ടർ, ലാപ്ടോപ്പ് എന്നിവയിൽനിന്നും ചാർജ് ചെയ്യാം. 1,000 എംഎഎച്ച് ലിഥിയം അയോൺ ബാറ്ററി ആറുമുതൽ എട്ടു മണിക്കൂർ വരെ പ്രവർത്തന ശേഷി നൽകുന്നു. 999 രൂപയാണ് വില. ഓൺലൈൻ– റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ലഭ്യമാണ്.
Rating
Design, Build Quality: 4.5/5
Performance: 3.5/5
Value for money: 4/5