ആരോഗ്യ സംരക്ഷണത്തിന് വെസ്റ്റിന്ത്യൻ ചെറി
കേരളത്തിന്‍റെ കാലാവ സ്ഥയിൽ നന്നായി വളരു ന്നതും ഏറെ പോഷകസന്പു ഷ്ഠവുമായ ഒരു ഫലവൃ ക്ഷമാ ണ് വെസ്റ്റിന്ത്യൻ ചെറി. മാൽപീജി യേസ്യേ സസ്യകുടുംബത്തിൽ പ്പെട്ട ഈ വൃക്ഷത്തിന്‍റെ ശാസ്ത്രീ യനാമം മാൽപീജിയ പ്യൂണിസി ഫോളിയ എന്നാണ്. ഉദ്യാന ങ്ങളിൽ അലങ്കാരചെടിയായും വളർത്താവുന്ന വെസ്റ്റിന്ത്യൻ ചെറിക്ക് ബാർബഡോസ് ചെറി യെന്നും പേരുണ്ട്.

പൂക്കളുടെ നിറമനുസരിച്ച് പ്രധാനമായും രണ്ടിനം വെസ്റ്റി ന്ത്യൻ ചെറി നമ്മുടെ നാട്ടിലുണ്ട്. പിങ്ക് പൂക്കളുള്ളവയും വെളള പൂക്കളുള്ളവയും. പിങ്ക് പൂക്കളുളള ഇനത്തിന്‍റെ പഴങ്ങൾ 4-6 ഗ്രാം വരെ തൂക്കം വരുന്നവയും പഴു ക്കുന്പോൾ പഴങ്ങൾ ചുവന്ന നിറമാകുന്നവയുമാണ്. എന്നാൽ വെളള പൂക്കളുള്ളവയാകട്ടെ, പഴത്തിന് 1-2 ഗ്രാം വരെ തൂക്കം വരുന്നവയും, പഴുക്കുന്പോൾ ഓറഞ്ച് നിറമാകുന്നവയുമാണ്.

പതിവെച്ച തൈകളും, കന്പു കളും, വിത്തുകളും നടാനായി ഉപയോഗിക്കാം. ചെടികൾ തമ്മിൽ ആറു മീറ്റർ അകലം കിട്ടത്തക്ക വിധത്തിൽ 50ഃ50ഃ50 സെന്‍റീമീറ്റർ വലുപ്പത്തിലാണ് കുഴികളെടുക്കേ ണ്ടത്. ഇപ്രകാരം തയാറാക്കിയ കുഴികളിൽ ആവശ്യത്തിന് മേൽ മണ്ണും ജൈവവളവും ചേർത്ത് ജൂലൈ മുതൽ ഡിസംബർ വരെയുളള മാസങ്ങളിൽ തൈകൾ നടാം. നട്ടതിനുശേഷം പുതയി ടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും. നല്ല നീർവാർ ച്ചയും ആവശ്യത്തിന് ജൈവാം ശവുമുളള മണ്ണാണ് നടാനായി തെരഞ്ഞെടുക്കേണ്ടത്. കായ്ക്കാൻ തുടങ്ങിയ ചെടി ഒന്നിന് 217 ഗ്രാം യൂറിയ, 800 ഗ്രാം രാജ്ഫോസ്, 433 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ടു തവണകളായി ജൂണ്‍ - ജൂലൈ മാസങ്ങളിലും ജനുവരി മാസ ത്തിലും ചേർത്തുകൊടുക്കാം. ജനുവരി മാസത്തിൽ വളപ്ര യോഗം നടത്തുന്പോൾ മണ്ണിൽ ആവശ്യത്തിന് ജലാംശം ഉണ്ടെ ന്നുറപ്പുവരുത്തേണ്ടതാണ്.

ആറുമാസം കൊണ്ട് പതി വെച്ച തൈകളും വേരു പിടിച്ച കന്പുകളും പൂത്തു തുടങ്ങും. മേയ് മുതൽ ഓഗസ്റ്റ് വരെയാണ് പൂവിടുന്ന കാലം. ഓഗസ്റ്റ് മുതൽ നവംബർ വരെ മൂപ്പെത്തിയ കായ്കൾ പറിക്കാം. നാല് വർഷം പ്രായമായ മരത്തിൽ നിന്ന് രണ്ടു കിലോവരെ പഴങ്ങൾ ലഭിക്കാം. കായ്കൾ പറിച്ചതിനുശേഷം കൊന്പുകോതുന്നത് നല്ലതാണ്. നല്ല തണലുളള അവസ്ഥയിൽ കായ്പിടിത്തം പൊതുവെ കുറവായിരിക്കും.


മുഞ്ഞയും മീലിമുട്ടയുമാണ് പ്രധാനമായും കാണാറുളള കീട ങ്ങൾ. ഇവയ്ക്കെതിരേ ന്ധവെർട്ടി സീലിയം ലക്കാനി’ എന്ന ജൈവ മിത്ര കുമിൾ 10 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ തയാറാക്കി തളിച്ചുകൊടുക്കാം.

വളരെ പോഷകസന്പുഷ്ടവും, ഒൗഷധഗുണമുള്ളതുമായ ഫലമാണ് വെസ്റ്റിന്ത്യൻ ചെറി. ജീവകം സി, ജീവകം ഇ, ജീവകം എ എന്നിവ നല്ല തോതിൽ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പഴത്തിൽ 1000 മില്ലിഗ്രാം കൂടുതൽ ജീവകം സി ഉണ്ട്. എന്നാൽ നെല്ലിക്കയിലാവട്ടെ 600 - 700 ഗ്രാം മാത്രമേ ജീവകം സി അടങ്ങി യിട്ടുളളൂ. ജീവകം ഇ യ്ക്ക് ഹൃദ്രോഗത്തെ തടയാനും കോ ശങ്ങളുടെ വാർദ്ധക്യ പ്രക്രിയയെ മന്ദീഭവിപ്പിക്കാനും, ജീവകം സി - യ്ക്ക് രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സാധിക്കും. ജീവകങ്ങൾ കൂടാതെ ഇരുന്പ്, കാൽസ്യം, ഫോസ്ഫറസ്, മാംസ്യം, ഗ്ലൂക്കോസ്, ഫ്രെ ക്റ്റോസ്, കാർബോ ഹൈഡ്രേറ്റ്, പൊട്ടാസ്യം, സോഡിയം, നാരുകൾ മുതലായവ ചെറിയിലട ങ്ങിയിട്ടുണ്ട്. നിരോക്സീകാരി കളുടെ നല്ലൊരു ശേഖരമാണ് വെസ്റ്റിന്ത്യൻ ചെറി. ചുവപ്പു നിറം പകരുന്ന ആന്തോ സയാനിനാണ് ഇവയിൽ മുഖ്യം. ഇത് കോശങ്ങ ളുടെ നശീകരണം കുറയ്ക്കുക യും അർബുദം പോലുളള പലരോഗങ്ങളെയും അകറ്റുകയും ചെയ്യും. രക്തധമനികളിൽ കൊളസ്ട്രോൾ അടിയുന്നത് തടയാനും ചെറിയിലുളള അന്തോ സയാനിനാവുമെന്നാണ് പഠനങ്ങ ൾ സൂചിപ്പി ക്കുന്നത്. ചെറിയില ടങ്ങിയിരിക്കുന്ന പെരിലിൻ ആൽ ക്കഹോൾ അർബുദ കോശ ങ്ങളുടെ വളർച്ച മന്ദീഭവിപ്പിക്കാ നും സ്തനം, പോസ്ട്രേറ്റ് ഗ്രന്ഥി, ഗർഭാശയം എന്നിവയെ ബാധി ക്കുന്ന അർബുദത്തെ തടയാനും സഹായിക്കുമെന്നാണ് കണ്ടെ ത്തലുകൾ.

പഴുത്തുപാകമായ പഴങ്ങൾ ഉപയോഗിച്ച് സിറപ്പ്, ജ്യൂസ്, ജാം, ജെല്ലി എന്നീ മൂല്യവർധിത ഉത്പന്നങ്ങളും, പഴുക്കാത്ത ചെറി കൾ അച്ചാറുണ്ടാക്കുവാനും ഉപയോഗിക്കാം. വീട്ടുവളപ്പിലൊരു വെസ്റ്റിന്ത്യൻ ചെറി ഉണ്ടായാൽ അത് കുടുംബാംഗങ്ങളുടെ ആരോ ഗ്യസംരക്ഷണത്തിന് ഒരു മുതൽ ക്കൂട്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 8547991644.

സംഷീർ എ., ഷഫ്ന കളരിക്കൽ
ടീച്ചിംഗ് അസിസ്റ്റന്‍റ്സ്
മേഖലാ കാർഷിക ഗവേഷണകേന്ദ്രം
അന്പലവയൽ, വയനാട്