സൂ​ക്ഷി​ക്കു​ക: വൈ-​ഫൈ അ​പ​ക​ട​ത്തി​ൽ
ഓ​ഫീ​സി​ലോ വീ​ട്ടി​ലോ വൈ-​ഫൈ റൂ​ട്ട​ർ ഉ​ള്ള​വ​രാ​ണോ നി​ങ്ങ​ൾ? ആ​ണെ​ങ്കി​ൽ നി​ങ്ങ​ൾ​ക്കൊ​രു മു​ന്ന​റി​യി​പ്പു​ണ്ട്. റൂ​ട്ട​റി​നെ​യും അ​തി​ൽ ക​ണ​ക്ട് ചെ​യ്യു​ന്ന ഡി​വൈ​സു​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന ഡ​ബ്ല്യൂ​പി​എ2 എ​ൻ​ക്രി​പ്ഷ​ൻ പ്രോ​ട്ടോ​കോ​ൾ അ​ല്പം അ​പ​ക​ട​ത്തി​ലാ​ണ്. റൂ​ട്ട​റി​ന്‍റെ റേ​ഞ്ചി​ലു​ള്ള ഒ​രു ഹാ​ക്ക​ർ​ക്ക് നി​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യും സു​ര​ക്ഷ​യും ത​ക​ർ​ക്കാ​ൻ വ​ലി​യ പ്ര​യാ​സ​മി​ല്ലെ​ന്ന് വാ​ർ​ത്ത​ക​ൾ വ​രു​ന്നു. വൈ-​ഫൈ പാ​സ് വേ​ഡ് ക്രാ​ക്ക് ചെ​യ്ത് നി​ങ്ങ​ളു​ടെ ഇ​ന്‍റ​ർ​നെ​റ്റ് ആ​ക്ടി​വി​റ്റി​ക​ളി​ൽ ക​ട​ന്നു​ക​യ​റു​ക​യും, സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സൈ​റ്റു​ക​ളി​ൽ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ക​യും, സു​ര​ക്ഷാ കാ​മ​റ​യി​ൽ​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ അ​പ് ലോ​ഡ് ചെ​യ്യു​ക​യും പോ​ലു​ള്ള പ​ണി​ക​ൾ ഏ​തു നി​മി​ഷ​വും പ്ര​തീ​ക്ഷി​ക്കാം.


ഏ​താ​ണ്ട് പ​തി​മൂ​ന്നു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​താ​ണ് ഇ​പ്പോ​ൾ റൂ​ട്ട​റു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഡ​ബ്ല്യൂ​പി​എ2 എ​ൻ​ക്രി​പ്ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ. റൂ​ട്ട​ർ നി​ർ​മാ​താ​ക്ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് സെ​ക്യൂ​രി​റ്റി അ​പ്ഡേ​റ്റ് പു​റ​ത്തി​റ​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​ന്നോ നാ​ളെ​യോ നി​ങ്ങ​ൾ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടേ​ക്കാ​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

വീ​ട്ടി​ൽ റൂ​ട്ട​റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ സ്മാ​ർ​ട് ഡി​വൈ​സു​ക​ളും ഡാ​റ്റ ചോ​രാ​ത്ത​വി​ധം സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ക​ഴി​യു​ന്ന​തും എ​ച്ച്ടി​ടി​പി​എ​സ് സൈ​റ്റു​ക​ൾ മാത്രമേ സ​ന്ദ​ർ​ശി​വൂ എന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.