പ്ലേ സ്റ്റോറിൽനിന്ന് യുസി ബ്രൗസർ അപ്രത്യക്ഷമായി
ബെ​യ്ജിം​ഗ്: ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ​ യു​സി ബ്രൗ​സ​ർ കാ​ണ്മാ​നി​ല്ല. 50 കോ​ടി ഡൗ​ണ്‍ലോ​ഡു​ക​ളു​ള്ള യു​സി ബ്രൗ​സ​റി​ന് ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ 10 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ണ്ട്. അ​ലി​ബാ​ബ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യു​സി ബ്രൗ​സ​റി​ന്‍റെ യു​സി ബ്രൗ​സ​ർ മി​നി, യു​സി ന്യൂ​സ് എ​ന്നി​വ പ്ലേ ​സ്റ്റോ​റി​ൽ ഇ​പ്പോ​ഴും ല​ഭ്യ​മാ​ണ്. ചൈ​നീ​സ് ആ​പ്പു​ക​ൾ ഇ​ന്ത്യ​ൻ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചൈ​ന​യി​ലെ സെ​ർ​വ​റി​ലേ​ക്ക് ചോ​ർ​ത്തു​ന്നു എ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​തി​ന് ഒ​രു മാ​സ​ത്തി​നു ശേ​ഷ​മാണ് യു​സി ബ്രൗ​സ​ർ പ്ലേ ​സ്റ്റോ​റി​ൽ​നി​ന്ന് പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പി​ൻ​വ​ലി​ക്കാ​നു​ള്ള​തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മ​ല്ല.


ചെ​ാവ്വാ​ഴ്ച വൈ​കി​യാ​ണ് യു​സി ബ്രൗസ​ർ പ്ലേ ​സ്റ്റോ​റി​ൽ ല​ഭ്യ​മ​ല്ല എ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ, ഡൗ​ണ്‍ലോ​ഡു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ യു​സി ബ്രൗ​സ​ർ സ്വീ​ക​രി​ച്ച രീ​തി​ക​ൾ മൂ​ലം പ്ലേ ​സ്റ്റോ​റി​ൽ​നി​ന്ന് ഗൂ​ഗി​ൾ 30 ദി​വ​സ​ത്തേ​ക്ക് താ​ത്കാ​ലി​ക​മാ​യി നീ​ക്കി​യ​താ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.