മൈ​ക്രോ​സോ​ഫ്റ്റ് എ​ഡ്ജ് എ​ത്തി
മൈ​ക്രോ​സോ​ഫ്റ്റ്  എ​ഡ്ജ് എ​ത്തി
Thursday, December 14, 2017 5:10 AM IST
ആ​ൻ​ഡ്രോ​യ്ഡ്, ഐ​ഒ​എ​സ് ഡി​വൈ​സു​ക​ൾ​ക്കാ​യു​ള്ള എ​ഡ്ജ് ബ്രൗ​സ​ർ മൈ​ക്രോ​സോ​ഫ്റ്റ് ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി. വി​ൻ​ഡോ​സ് ഇ​ൻ​സൈ​ഡ​ർ പ്രി​വ്യൂ ക​മ്മ്യൂ​ണി​റ്റി​ക്കാ​യി ഒ​രു​ മാ​സം മു​ന്പ് ഈ ​ബ്രൗ​സ​റി​ന്‍റെ ബീ​റ്റാ പ​തി​പ്പ് ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലും ആ​പ് സ്റ്റോ​റി​ലും ഇ​പ്പോ​ൾ എ​ഡ്ജ് ബ്രൗ​സ​ർ ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.

വി​ൻ​ഡോ​സ് 10 പി​സി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് സി​ൻ​ക് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്ന​താ​ണ് പു​തി​യ ബ്രൗ​സ​ർ. പി​സി​യി​ൽ ചെ​യ്ത ജോ​ലി​ക​ൾ മൊ​ബൈ​ലി​ൽ തു​ട​രാ​മെ​ന്ന​ർ​ഥം. ഇ​തി​നാ​യി റോ​മിം​ഗ് പാ​സ് വേ​ഡ് സെ​റ്റ് ചെ​യ്യാം.


തെ​ര​ഞ്ഞെ​ടു​ത്ത രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ ആ​പ് ല​ഭി​ക്കു​ക. ഇ​ന്ത്യ​യി​ലെ ആ​ൻ​ഡ്രോ​യ്ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നാ​കും. മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു​കൂ​ടി ഉ​ട​നെ ആ​പ് എ​ത്തു​മെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് പ​റ​യു​ന്നു.