4കെ ​വീ​ഡി​യോ​യു​മാ​യി കാ​ന​ണ്‍ എം50
4കെ ​വീ​ഡി​യോ​യു​മാ​യി കാ​ന​ണ്‍ എം50
Saturday, March 3, 2018 3:28 PM IST
മൊ​ബൈ​ൽ ഫോ​ണ്‍ കാ​മ​റ​ക​ൾ നാ​ൾ​ക്കു​നാ​ൾ മു​ന്നേ​റു​ന്പോ​ഴും ഡി​ജി​റ്റ​ൽ കാ​മ​റ​ക​ളോ​ടു​ള്ള പ്രി​യം കു​റ​യു​ന്നി​ല്ല, ഇ​താ, 4കെ ​വീ​ഡി​യോ സൗ​ക​ര്യ​വു​മാ​യി കാ​ന​ണ്‍ പു​തി​യ കു​ഞ്ഞ​ൻ കാ​മ​റ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു- എം50. ​ഏ​പ്രി​ലി​ൽ വി​പ​ണി​യി​ലെ​ത്തു​ന്ന ഈ ​മി​റ​ർ​ലെ​സ് കാ​മ​റ കാ​ന​ണി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച വീ​ഡി​യോ-​ഫ്ര​ണ്ട്‌ലി മോ​ഡ​ലാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

മു​ൻ​ഗാ​മി​യാ​യ എം5-​നേ​ക്കാ​ൾ സെ​ൻ​സ​റി​ന്‍റെ കാ​ര്യ​ത്തി​ൽ ത​ല​നാ​രി​ഴ​യ്ക്കു പി​ന്നി​ലാ​ണ് എം 50. 24.1 ​മെ​ഗാ​പി​ക്സെ​ൽ ശേ​ഷി​യു​ള്ള എ​പി​എ​സ്-​സി സെ​ൻ​സ​റാ​ണ് ഇ​തി​ൽ. എ​ന്നാ​ൽ, പെ​ർ​ഫോ​മ​ൻ​സി​ന്‍റെ കാ​ര്യ​ത്തി​ൽ പ​ഴ​യ​തി​നേ​ക്കാ​ൾ കേ​മ​ൻ. പ്ര​ത്യേ​കി​ച്ച് കു​റ​ഞ്ഞ വെ​ളി​ച്ച​മു​ള്ള​പ്പോ​ൾ ചി​ത്ര​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​ൽ. പു​തി​യ ഇ​മേ​ജ് പ്രോ​സ​സ​റാ​യ ഡി​ജി​ക് 8 ആ​ണ് ഈ ​പ്ര​ക​ട​ന​ത്തി​നു പി​ന്നി​ലെ ശ​ക്തി.


സെ​ക്ക​ൻ​ഡി​ൽ 24 ഫ്രെ​യി​മു​ക​ളോ​ടെ 4കെ ​വീ​ഡി​യോ എ​ടു​ക്കാ​ൻ ഈ ​കാ​മ​റ​യെ സ​ഹാ​യി​ക്കു​ന്ന​തും പു​തി​യ ഡി​ജി​ക് 8 പ്രോ​സ​സ​ർ​ത​ന്നെ. റോ, ജെ​പെ​ഗ് ഫോ​ർ​മാ​റ്റു​ക​ളി​ൽ സെ​ക്ക​ൻ​ഡി​ൽ 10 സ്റ്റി​ൽ ഇ​മേ​ജു​ക​ളെ​ടു​ക്കാ​നും കാ​മ​റ​യ്ക്കു ക​ഴി​യും.

180 ഡി​ഗ്രി​യി​ൽ ഫ്ളി​പ് ചെ​യ്യാ​വു​ന്ന സ്ക്രീ​നാ​ണ് മ​റ്റൊ​രു പ്ര​ധാ​ന പു​തു​മ. ഉ​റ​പ്പു​ള്ള മി​ക​ച്ച ബോ​ഡി​യു​മെ​ത്തി. സൈ​ല​ന്‍റ് ഷൂ​ട്ടിം​ഗ്, കൂ​ടു​ത​ൽ എ​എ​ഫ് പോ​യി​ന്‍റു​ക​ൾ, മൊ​ബൈ​ൽ ആ​പ്പ് സ​പ്പോ​ർ​ട്ടോ​ടെ​യു​ള്ള ഫ​യ​ൽ ട്രാ​ൻ​സ്ഫ​ർ യൂ​ട്ടി​ലി​റ്റി തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ളും പു​തി​യ കാ​മ​റ​യി​ലു​ണ്ട്.