സ്കൈ​പ്പ് ഇ​നി "പാ​വ​ങ്ങ​ൾ'​ക്കും
സ്കൈ​പ്പ് ഇ​നി  "പാ​വ​ങ്ങ​ൾ'​ക്കും
Thursday, March 8, 2018 5:03 PM IST
അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ധ​ത്തി​ൽ ആ​പ്പു​ക​ളെ മാ​റ്റി​യൊ​രു​ക്കു​ക​യാ​ണ് ക​ന്പ​നി​ക​ളി​പ്പോ​ൾ. ഫേ​സ്ബു​ക്കും ഗൂ​ഗി​ളും ലോ​വ​ർ-​എ​ൻ​ഡ് സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വി​ധ​ത്തി​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളെ ട്രിം ​ചെ​യ്തു​ക​ഴി​ഞ്ഞു.

അ​തേ പാ​ത​യി​ലാ​ണ് മൈ​ക്രോ​സോ​ഫ്റ്റും ഇ​പ്പോ​ൾ. ആ​ൻ​ഡ്രോ​യ്ഡ് 4.3 മു​ത​ൽ​ക്കു​ള്ള പ​തി​പ്പു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന, മെ​മ്മ​റി​യും സ്റ്റോ​റേ​ജും കു​റ​വു​മാ​ത്രം ആ​വ​ശ്യ​മു​ള്ള സ്കൈ​പ്പ് ആ​ണ് അ​വ​ർ പു​റ​ത്തി​റ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ബേ​സി​ക് സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ൽ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ, മി​ക​ച്ച ശ​ബ്ദ-​ദൃ​ശ്യ നി​ല​വാ​ര​ത്തോ​ടെ സ്കൈ​പ്പ് പ്ര​വ​ർ​ത്തി​ക്കും. ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ പു​തി​യ പ​തി​പ്പ് ല​ഭ്യ​മാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.


മി​ക്ക​വാ​റും ആ​പ്ലി​ക്കേ​ഷ​നു​ക​ൾ പ​ഴ​യ ആ​ൻ​ഡ്രോ​യ്ഡ് പ​തി​പ്പു​ക​ൾ​ക്കു​ള്ള സ​പ്പോ​ർ​ട്ട് കു​റ​യ്ക്കു​ന്ന​കാ​ല​ത്താ​ണ് മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ഈ ​നീ​ക്കം. ഈ​ര​ണ്ടു​കൊ​ല്ലം കൂ​ടു​ന്പോ​ൾ മൊ​ബൈ​ൽ​ഫോ​ണ്‍ പു​തു​ക്കാ​ൻ ക​ഴി​വി​ല്ലാ​ത്ത ഒ​ട്ടേ​റെ​പ്പേ​ർ​ക്ക് ഇ​ത്ത​രം ന​ട​പ​ടി​ക​ൾ സ​ഹാ​യ​മാ​കും. ലോ-​എ​ൻ​ഡ് ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ അ​വ​ഗ​ണി​ക്കാ​ൻ ക​ന്പ​നി​ക​ൾ​ക്കു ക​ഴി​യി​ല്ല എ​ന്ന​തി​നും ഇ​തു തെ​ളി​വാ​ണ്. ആ​ൻ​ഡ്രോ​യ്ഡ് 4, 5 വേ​ർ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ മൊ​ത്തം ഉ​പ​യോ​ക്താ​ക്ക​ളു​ടെ 42 ശ​ത​മാ​നം വ​രു​മെ​ന്നാ​ണ് ക​ഴി​ഞ്ഞ​മാ​സം ഗൂ​ഗി​ൾ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്.