കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കു​ന്നു
Wednesday, May 1, 2024 1:28 PM IST
ജഗത്.കെ
മനാമ: ബ​ഹ​റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ജി​ല്ലാ സം​ഘ​ട​ന​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള പ​ത്തു എ​രി​യ​ക​ളു​ടെ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​ന്നു.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന റി​ഫ ഏ​രി​യ സ​മ്മേ​ള​ന​ത്തോ​ടെ തു​ട​ക്ക​മാ​കു​ന്ന ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍ മേ​യ്‌ അ​വ​സാ​ന​ത്തോ​ടെ സ​മാ​പി​ക്കും. തു​ട​ര്‍​ന്ന് ര​ണ്ടു ദി​വ​സ​മാ​യി ജി​ല്ലാ പ്ര​ധി​നി​ധി സ​മ്മേ​ള​ന​വും പൊ​തു സ​മ്മേ​ള​ന​വും ജൂ​ണി​ൽ ന​ട​ക്കും.

ര​ണ്ടു വ​ര്‍​ഷം കാ​ലാ​വ​ധി​യു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് സ​മ്മേ​ള​ന​ങ്ങ​ളു​ടെ മു​ഖ്യ അ​ജ​ണ്ട. ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​മാ​യി ബ​ഹ​റ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​പി​എ​ക്ക് ആ​യി​ര​ത്തി അ​റു​ന്നൂ​റി​ല​ധി​കം അം​ഗ​ങ്ങ​ള്‍ ആ​ണു​ള്ള​ത്.

വ​നി​ത​ക​ള്‍​ക്കാ​യി പ്ര​വാ​സി​ശ്രീ​യും സാ​ഹി​ത്യ വേ​ദി​യാ​യ സൃ​ഷ്ടി​യും കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി ചി​ല്‍​ട്ര​ന്‍​സ്‌ പാ​ര്‍​ല​മെ​ന്‍റും പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു. ഇ​ത് കൂ​ടാ​തെ കാ​യി​ക വി​ഭാ​ഗ​വും ഹോ​സ്പി​റ്റ​ല്‍ വിം​ഗ്, ഡെ​ത്ത് ആ​ന്‍​ഡ്‌ ചാ​രി​റ്റി വിം​ഗ് എ​ന്നി​വ​യും സം​ഘ​ട​ന​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

നി​ല​വി​ല്‍ നി​സാ​ര്‍ കൊ​ല്ലം പ്ര​സി​ഡ​ന്‍റും ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ര്‍ ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി​യും രാ​ജ് കൃ​ഷ്ണ​ന്‍ ട്ര​ഷ​റ​റും ആ​യി​ട്ടു​ള്ള ഏ​ഴം​ഗ സെ​ക്ര​ട്ട​റി​യേ​റ്റ് ക​മ്മി​റ്റി​യാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

റി​ഫ ഏ​രി​യ സ​മ്മേ​ള​ന​വു​മാ​യി ഏ​രി​യ അം​ഗ​ങ്ങ​ള്‍​ക്ക് 3926 6951, 3900 7142, 3692 1377 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.