കെ​പി​എ അ​ന്താ​രാ​ഷ്‌​ട്ര തൊ​ഴി​ലാ​ളി ദി​നം ആ​ഘോ​ഷി​ച്ചു
Saturday, May 4, 2024 5:18 PM IST
ജഗത്.കെ
സ​ൽ​മാ​ബാ​ദ്: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ​നി​താ വി​ഭാ​ഗ​മാ​യ പ്ര​വാ​സി​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ൽ​മാ​ബാ​ദി​ലെ ലേ​ബ​ർ ക്യാ​മ്പി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു കൊ​ണ്ട് അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ലാ​ളി ദി​നം ആ​ഘോ​ഷി​ച്ചു.



ജോ​ലി​യു​ടെ മ​ഹ​ത്വ​വും അ​തിന്‍റെ കൂ​ലി​യും ഓ​രോ തൊ​ഴി​ലാ​ളി​യും തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ടി​മ​യെ പോ​ലെ പ​ണി​യെ​ടു​ക്കാ​ന​ല്ല മ​റി​ച്ചു എ​ടു​ക്കു​ന്ന പ​ണി​ക്കു അ​ർ​ഹ​മാ​യ വേ​ത​ന​വും മാ​ന്യ​ത​യും ന​മ്മു​ടെ അ​വ​കാ​ശ​മാ​ണെ​ന്ന ബോ​ധ്യം ഉ​ണ്ടാ​ക​ണ​മെ​ന്ന ഓ​ർമ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ് ഓ​രോ തൊ​ഴി​ലാ​ളി ദി​ന​വും എ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് കെപിഎ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം പ​റ​ഞ്ഞു.



സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, വൈസ് പ്ര​സി​ഡന്‍റ് കി​ഷോ​ർ കു​മാ​ർ, കോഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് ജ​മാ​ൽ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കോ​യി​വി​ള മു​ഹ​മ്മ​ദ്, അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.



പ്ര​വാ​സിശ്രീ ​യു​ണി​റ്റ് ഹെ​ഡു​ക​ളായ ജി​ബി ജോ​ൺ, പ്ര​ദീ​പ അ​നി​ൽ, ഷാ​മി​ല ഇ​സ്മാ​യി​ൽ, സു​മി ഷ​മീ​ർ, അ​ഞ്ജ​ലി രാ​ജ്, റ​സീ​ല മു​ഹ​മ്മ​ദ്, ബ്രി​ന്ദ സ​ന്തോ​ഷ്, സ​ൽ​മാ​ബാ​ദ് ഏ​രി​യ അം​ഗം ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.