ഫൈ​ൻ ആ​ർ​ട്സ് ഇ​ന്ത്യ വി​യ​ന്ന​യു​ടെ ’ഉ​ത്സ​വ് 2018’ സെ​പ്തം​ബ​ർ 8ന്
Tuesday, July 24, 2018 10:08 PM IST
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ മ​ല​യാ​ളി സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഫൈ​ൻ ആ​ർ​ട്സ് ഇ​ന്ത്യ വി​യ​ന്ന​യു​ടെ ’ഉ​ത്സ​വ് 2018’ സെ​പ്തം​ബ​ർ 8ന് ​സം​ഘ​ടി​പ്പി​ക്കും. ഓ​ണ ആ​ഘോ​ഷ​ങ്ങ​ളും ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഭാ​ര​ത​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ ദി​നാ​ച​ര​ണ​വും കോ​ർ​ത്തി​ണ​ക്കി ആ​ഘോ​ഷി​ക്കു​ന്ന ഉ​ത്സ​വ് 2018ൽ ​ഓ​സ്ട്രി​യ​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

ആ​ർ​ബൈ​ത​ർ കാ​മ​റി​ന്‍റെ​യും ഫെ​ഡ​റ​ൽ ചേം​ബ​ർ ഓ​ഫ് ലേ​ബ​റി​ന്‍റെ​യും പ്ര​സി​ഡ​ന്‍റ് റെ​നാ​റ്റെ അ​ൻ​ഡെ​റ്ൽ മു​ഖ്യ അ​തി​ഥി​യാ​കും. മ​ല​യാ​ളി​ക​ളു​ടെ ത​നി​മ വി​ളി​ച്ചോ​തു​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടൊ​പ്പം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര·ാ​രു​ടെ പ്ര​ക​ട​ന​ത്തി​നും ഉ​ത്സ​വ് വേ​ദി​യാ​കും. വി​യ​ന്ന​യി​ലെ ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത്തെ ജി​ല്ല​യി​ലെ ക​ഗ്രാ​നി​ലു​ള്ള ഹൗ​സ് ദേ​ർ ബെ​ഗെ​ഗ്്നും​ഗി​ൽ വൈ​കി​ട്ട് 6ന് ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യ ക​ലാ സ​ന്ധ്യ​യി​ലേ​യ്ക്ക് ഏ​വ​രെ​യും ഭാ​ര​വാ​ഹി​ക​ൾ സ്വാ​ഗ​തം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി