അവയവദാനത്തിനു മഹനീയ മാതൃക
Friday, August 22, 2014 5:50 AM IST
ബാംഗളൂര്‍: ബാംഗളൂര്‍ സിലിക്കോണ്‍ സിറ്റി വൈസ്മെന്‍സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അവയവദാന ക്യാമ്പില്‍ 300 പേര്‍ അവയവദാനത്തിനു സമ്മതം അറിയിച്ച് അവകാശ പത്രം കൈമാറി. ബാബുസപാളയ സെന്റ്ജോസഫ്സ് ദേവാലയത്തിലെ ലോഗോസ് റിട്രീറ്റ് സെന്ററില്‍ വൈസ്മെന്‍സ് ക്ളബ് നടത്തിയ അവയവദാന ക്യാമ്പാണു മഹനീയ മാതൃകാ പ്രവര്‍ത്തനത്തിനു വേദിയായത്. അവയവദാന ക്യാമ്പ് ഫാ. സജി വര്‍ഗീസ് ചൂരപ്പുഴ ഉദ്ഘാടനം ചെയ്തു. വൈസ് മെന്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോണി വിന്‍സന്റ്,ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എ. റപ്പായി, പ്രസിഡന്റ് മാത്യു ചെമ്പരത്തി എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ പങ്കെടുത്ത 300 ഓളം പേര്‍ അവയവദാന സമ്മതപത്രത്തില്‍ ഒപ്പുവച്ചു.