നിയമസഭയിലെ സംഘര്‍ഷം: ഐഎന്‍ഒസി കേരള ശക്തമായി അപലപിച്ചു
Wednesday, March 18, 2015 5:26 AM IST
ഷിക്കാഗോ: നിയമസഭയില്‍ ബജറ്റ് അവതരണത്തിനിടെ അരങ്ങേറിയ അനിഷ്ടസംഭവങ്ങള്‍ കേരളത്തിനും ജനാധിപത്യത്തിനും കനത്ത അപമാനമാണെന്ന് ഐഎന്‍ഒസി കേരള നാഷണല്‍ പ്രസിഡന്റ് പ്രസ്താവിച്ചു.

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇത്രയും മോശമായ പെരുമാറ്റം ഒരു അസംബ്ളിയിലും നടന്നിട്ടില്ലെന്നും, ലോകം മുഴുവന്‍ തത്സമയം ഈ ദൃശ്യങ്ങള്‍ വീക്ഷിച്ചത് കേരളത്തിന്റെ അഭിമാനം നഷ്ടപ്പെടുത്തിയെന്നും വൈസ് പ്രസിഡന്റ് മാമ്മന്‍ സി. ജേക്കബ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ട്രഷറര്‍ സജി ഏബ്രഹാം, ഐഎന്‍ഒസി യുഎസ്എ നാഷണല്‍ വൈസ് പ്രസിഡന്റ് ചാക്കോട്ട് രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കളത്തില്‍ വര്‍ഗീസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം